Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ ​ദി​വ​സം മു​ത​ൽ...

ഈ ​ദി​വ​സം മു​ത​ൽ എ​ല്ലാ​വ​രും സ്വ​ത​ന്ത്ര​രാ​ണ്, ഫാ​ഷി​സ്റ്റ് മു​ക്ത​മാ​യ രാ​ജ്യം പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു -താ​രീ​ഖ് റ​ഹ്മാ​ൻ

text_fields
bookmark_border
ഈ ​ദി​വ​സം മു​ത​ൽ എ​ല്ലാ​വ​രും സ്വ​ത​ന്ത്ര​രാ​ണ്, ഫാ​ഷി​സ്റ്റ് മു​ക്ത​മാ​യ രാ​ജ്യം പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു -താ​രീ​ഖ് റ​ഹ്മാ​ൻ
cancel

ധാ​ക്ക: രാ​ജ്യ​ത്ത് ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ബം​ഗ്ലാ​ദേ​ശി​ന്റെ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​യും ബി.​എ​ൻ.​പി നേ​താ​വു​മാ​യ താ​രീ​ഖ് റ​ഹ്മാ​ൻ. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​​ത്തെ തു​ട​ർ​ന്ന് ക​ലു​ഷി​ത​മാ​യ രാ​ജ്യ​ത്ത് ഐ​ക്യ​ത്തി​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ശൈ​ഖ് ഹ​സീ​ന​യെ പു​റ​ത്താ​ക്കി​യ പ്ര​ക്ഷോ​ഭ​ത്തി​നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് താ​രീ​ഖ് റ​ഹ്മാ​ന്റെ പ്ര​സ്താ​വ​ന. ‘ഒ​രാ​ളോ​ടും അ​നീ​തി കാ​ണി​ക്കി​ല്ല. എ​ന്തു വി​ല​കൊ​ടു​ത്തും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തും. ഈ ​ദി​വ​സം മു​ത​ൽ എ​ല്ലാ​വ​രും സ്വ​ത​ന്ത്ര​രാ​ണ്. ഫാ​ഷി​സ്റ്റ് മു​ക്ത​മാ​യ രാ​ജ്യം പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ക​മീ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന 299ൽ 297 ​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ല​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

209 സീ​റ്റാ​ണ് ബി.​എ​ൻ.​പി​ക്ക് ല​ഭി​ച്ച​ത്. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് 68 സീ​റ്റു​ണ്ട്. ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗി​ന് മ​ത്സ​രി​ക്കാ​ൻ ക​മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengladeshTarique Rahman
News Summary - A fascist-free state is being born says Tarique Rahman
Next Story