യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രാതിനിധ്യത്തിൽ മുന്നേറ്റം
text_fieldsവാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രാതിനിധ്യത്തിൽ വർധനയെന്ന് ജെറ്റ്‌പാക് റിസോഴ്‌സ് സെന്ററും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസും (കെയർ) അറിയിച്ചു. നയരൂപവത്കരണ പ്രക്രിയയിൽ പ്രതിനിധാനംചെയ്യുന്നത് നിർണായകമാണെന്ന് ജെറ്റ്പാക് റിസോഴ്സ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മിസൗറി പറഞ്ഞു.
സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 21, സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 51 എന്നിവയെ പ്രതിനിധാനംചെയ്യുന്ന തെരഞ്ഞെടുപ്പിൽ അബ്ദുൽ നാസർ റാഷിദും നബീല സയ്യിദും വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇലനോയ് സ്റ്റേറ്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‍ലിംകളായിരിക്കും അവർ.
നബീല ഇസ്‍ലാം വിജയിച്ചാൽ ജോർജിയയിലെ സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ട് 7നെ പ്രതിനിധാനംചെയ്യും. സ്റ്റേറ്റ് ഹൗസിൽ, ഡിസ്ട്രിക്ട് 97നെ പ്രതിനിധിയാവുക റുവ റോമനാണ്. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‍ലിം വനിത ഇസ്‍ലാം ആയിരിക്കും. ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‍ലിം വനിതയാണ് റോമൻ.ഒഹായോയിലെ സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 9ലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ മുനീറ അബ്ദുല്ലക്ക് വെല്ലുവിളിയില്ല. കൂടാതെ ഒഹായോ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‍ലിമായി. സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 3ലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റായ ഇസ്മായിൽ മുഹമ്മദ് വിജയിച്ചാൽ ഇതിനൊപ്പമാകും.മെയ്‌നിലെ സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 95ൽ ഡെമോക്രാറ്റ് മന അബ്ദി ചരിത്രം സൃഷ്ടിച്ചു. സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 120 റേസിൽ സൗത്ത് പോർട്ട്ലാൻഡ് മേയർ ദേഖ ധലാക്ക് വിജയിച്ചാൽ നേട്ടമാകും.
മുൻ യൂലെസ് സിറ്റി കൗൺസിലറും ഡെമോക്രാറ്റുമായ സൽമാൻ ഭോജാനി ടെക്സസ് ഹൗസ് ഡിസ്ട്രിക്ട് 92ൽ വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. അദ്ദേഹം ജയിച്ചാൽ ടെക്സസ് സ്റ്റേറ്റ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‍ലിമാകും. സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്ട് 76ൽ മുന്നിട്ടുനിൽക്കുകയാണ് സുലൈമാൻ ലാലാനി.ഈ ഇടക്കാല തെരഞ്ഞെടുപ്പിൽ 23 സംസ്ഥാനങ്ങളിൽ 48 സംസ്ഥാന നിയമസഭ സ്ഥാനാർഥികൾ ഉൾപ്പെടെ 145 മുസ്‍ലിം സ്ഥാനാർഥികൾ പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഓഫിസുകളിലേക്ക് മത്സരിച്ചു. ഒരിടത്തും ഇതുവരെ വ്യക്തമായ വിജയമില്ല. ജെറ്റ്പാക്കിന്റെ കണക്കനുസരിച്ച്, നിലവിൽ 29 മുസ്‍ലിം അംഗങ്ങൾ 18 സംസ്ഥാനങ്ങളിൽ സേവിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.