ഈജിപ്ത് വിമാനത്തിലെ ബന്ദികളെ മോചിപ്പിച്ചു; റാഞ്ചി അറസ്റ്റിൽ
text_fieldsലാര്‍ണക (സൈപ്രസ്): ആദ്യഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് യാത്രാവിമാനം റാഞ്ചിയയാള്‍ ഒടുവില്‍ പൊലീസിന് കീഴടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സൗദി അറേബ്യയില്‍നിന്ന് അലക്സാന്‍ഡ്രിയ വഴി കൈറോയിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയറിന്‍െറ എയര്‍ബസ് വിമാനമാണ് യാത്രക്കാരന്‍ റാഞ്ചിയത്.
അലക്സാന്‍ഡ്രിയ സര്‍വകലാശാലയിലെ വെറ്ററിനറി പ്രഫസര്‍ സെയ്ഫ് എല്‍ദിന്‍ മുസ്തഫയാണ് ലോകത്തെ ഏറെനേരം കടുത്ത സമ്മര്‍ദത്തിലാക്കിയശേഷം വൈകുന്നേരത്തോടെ കീഴടങ്ങിയത്. അരയില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് പൈലറ്റിനെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിട്ടത്. പ്രാദേശിക സമയം 8.45നാണ് തെക്കന്‍ സൈപ്രസിലെ ലാര്‍ണക വിമാനത്താവളത്തില്‍ പൈലറ്റ് വിമാനം ഇറക്കിയത്.
എട്ട് ജീവനക്കാരടക്കം 63 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടക്കത്തില്‍ ഭീകരരാണ് വിമാനം റാഞ്ചിയതെന്ന് സംശയിച്ചുവെങ്കിലും വിമാനം ഇറങ്ങിയശേഷം ആദ്യ ഭാര്യക്കെഴുതിയ നാലുപേജുള്ള കത്ത് റണ്‍വേയിലേക്കിട്ടതോടെയാണ് അധികൃതര്‍ പ്രശ്നം വ്യക്തിപരമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കൈറോയില്‍ താമസിച്ചിരുന്ന ഭാര്യയെ അധികൃതര്‍ വിമാനത്താവളത്തിലത്തെിക്കുകയും റാഞ്ചിയുമായുള്ള അനുരഞ്ജന സംഭാഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തു.
തുടക്കത്തില്‍ നാല് വിദേശികളും വിമാന ജീവനക്കാരും ഒഴികെയുള്ള യാത്രക്കാരെ റാഞ്ചി പുറത്തുപോകാന്‍ അനുവദിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളിലൂടെയാണ് ഇയാള്‍ കീഴടങ്ങാന്‍ തയാറായത്. മനോരോഗിയാണെന്ന് പറയപ്പെടുന്ന പ്രഫസര്‍ സെയ്ഫ് ഈജിപ്തിലെ വനിതാ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റാഞ്ചിക്ക് ഭീകരതയുമായി ബന്ധമില്ളെന്നും എന്നാല്‍ സംഭവത്തില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്നും സൈപ്രസ് പ്രസിഡന്‍റ് നിക്കൊസ് അനസ്താസിയേഡ്സ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.