ലോകത്തിലെ ഏക വെള്ള കണ്ടാമൃഗത്തിന് ദയാവധം
text_fieldsകെനിയ: ലോകത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക വെള്ള കണ്ടാമൃഗത്തിന് വിട. രോഗങ്ങൾ കാരണം മാസങ്ങളായി ചികിത്സയിലായിരുന്ന സുഡാൻ എന്ന് പേരുള്ള കണ്ടാമൃഗത്തിനെ ദയാവധത്തിന് വിധേയമാക്കി. പ്രായാധിക്യവും അലട്ടിയതോടെ കെനിയയിെല ഒാൾഡ് പെജേറ്റ കൺസർവൻസിയിലെ അന്തേവാസിയായിരുന്ന സുഡാനെ ദയാവധം ചെയ്യുകയായിരുന്നു. അപൂർവ്വ ഇനത്തിലുള്ള ഇൗ കണ്ടാമൃഗത്തിന് 45 വയസ്സായിരുന്നു.
വെള്ള കണ്ടാമൃഗങ്ങളുടെ വർഗ്ഗം നിലനിർത്താനുള്ള ശക്തമായ ശ്രമങ്ങൾ മൃഗശാല അധികൃതർ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. സുഡാന് ഒരു മകളും പേരമകളുമുണ്ട്. ഇവരിൽ നിന്നും സന്താനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രശസ്ത ഡേറ്റിങ് ആപ്ലിക്കേഷനായ ടിൻററിൽ സുഡാന് വേണ്ടിയൊരു അക്കൗണ്ട് തുറന്നിരുന്നു. എന്നാലത് സുഡാന് സഹധർമിണിയെ കണ്ടെത്താനായിരുന്നില്ല. മറിച്ച് വെള്ള കണ്ടാമൃഗങ്ങളുടെ വർഗം നിലനിർത്താൻ െഎ.വി.എഫ് ട്രീറ്റ്മെൻറിനുള്ള ഫണ്ട് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഇൗ നീക്കം ലോക വ്യാപകമായി സുഡാന് ആരാധകരെയുണ്ടാക്കിയിരുന്നു. സുഡാെൻറ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി നിരവധി പേർ രംഗത്തുവന്നു. സുഡാെൻറ ജനിതക ഘടകങ്ങൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഭാവിയിൽ നൂതനമായ സേങ്കതങ്ങൾ ഉപയോഗിച്ച് വെള്ള കണ്ടാമൃഗങ്ങളെ സൃഷ്ടിക്കുകയാണത്രെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.