സിംബാബ്വെയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തം
text_fieldsഹരാരെ: സിംബാബ്വെയിൽ ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ചവരും സൈന്യവും ഏറ്റുമ ുട്ടി. വെടിവെപ്പിൽ 12 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവ ത്തോടനുബന്ധിച്ച് 700ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യവ്യാപകമായി പ്രതിഷ േധിച്ചവരെ സുരക്ഷസേന ക്രൂരമായി അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷമായ മൂവ്മെൻറ് ഫോർ ഡെമോക്രാറ്റിക് ചെയ്ഞ്ച് ആരോപിച്ചു. ജനങ്ങളെ സൈനികമായി അടിച്ചമർത്തിയതിൽ െഎക്യരാഷ്ട്ര സഭയും വിമർശിച്ചു. സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രസിഡൻറ് എമ്മേഴ്സൺ നാംഗാഗ്വ യൂറോപ്യൻപര്യടനം റദ്ദാക്കി മടങ്ങിയെത്തി.
നിക്ഷേപസാധ്യത തേടി ദാവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയിൽ സംബന്ധിക്കാനായിരുന്നു നംഗാഗ്വയുടെ യാത്ര. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് നംഗാഗ്വ ഉറപ്പുനൽകി. സമരക്കാരുമായി ചർച്ചക്ക് തയാറാണെന്നും എന്നാൽ ഇന്ധനവില വർധനയിൽനിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് സംഘർഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നംഗാഗ്വ തിരിച്ചെത്തിയിട്ടും അറസ്റ്റ് തുടരുകയാണ്. കഴിഞ്ഞാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. വെള്ളിയാഴ്ച രാജ്യത്തുടനീളം ഇൻറർനെറ്റ് സംവിധാനം തടസ്സപ്പെട്ടിരുന്നു. പ്രക്ഷോഭകരെ സൈന്യവും പൊലീസും അടിച്ചമർത്തുന്നത് ലോകത്തെ അറിയിക്കാതിരിക്കാൻ നംഗാഗ്വയുടെ ആളുകൾ നടത്തിയ തന്ത്രമാണിതെന്നാണ് ആരോപണം. ഇൻറർനെറ്റിന് താഴിടാൻ സർക്കാറിന് അധികാരമില്ലെന്ന് തിങ്കളാഴ്ച ഹരാരെ ഹൈകോടതി വിധിപുറപ്പെടുവിക്കുകയും ചെയ്തു. ദശകത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സിംബാബ്വെ നീങ്ങുന്നത്.
ഒരു ലിറ്റർ പെട്രോളിന് 1.34 ൽനിന്ന് 3.31 ഡോളറായും ഡീസലിന് 3.11ഡോളറായും വർധിപ്പിക്കുമെന്നാണ് ഇൗമാസമാദ്യം സർക്കാർ പ്രഖ്യാപിച്ചത്. അതിനു ശേഷം നംഗാഗ്വ റഷ്യയിലേക്ക് പോവുകയുംചെയ്തു. ഇന്ധനക്ഷാമം തടയാൻ വിലവർധന അനിവാര്യമാണെന്നാണ് സർക്കാർ ഭാഷ്യം. പുതിയൊരു രാജ്യമെന്ന വാഗ്ദാനവുമായി 2017 നവംബറിലാണ് റോബർട്ട് മുഗാബെയെ അട്ടിമറിച്ച് നംഗാഗ്വ പ്രസിഡൻറായി അധികാരമേറ്റത്. എന്നാൽ സാമ്പത്തിക, രാഷ്ട്രീയ സ്വാതന്ത്ര്യം തീർത്തും ഇല്ലാതായ അവസ്ഥയാണിപ്പോഴെന്ന് ജനങ്ങൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.