ഗസ്സയിലെത്തിയ സഹായക്കപ്പൽ ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങുന്നു
text_fieldsഗസ്സ സിറ്റി: വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാരെ ഇസ്രായേൽ അറുകൊല നടത്തിയതിനു പിന്നാലെ ഗസ്സയിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ ഇറക്കാനാകാതെ കപ്പൽ തിരിച്ച് സൈപ്രസിലേക്ക്. കപ്പലിലുണ്ടായിരുന്ന 100 ടൺ വസ്തുക്കളാണ് ഇറക്കിയിരുന്നത്. ആക്രമണം നടന്നതോടെ അവശേഷിച്ച 240 ടൺ സഹായവുമായി കപ്പൽ തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഇരകളോടുള്ള ആദരമായും സുരക്ഷ നിർദേശങ്ങൾ ഉറപ്പാക്കാനും ഗസ്സയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു.
മെഡിറ്ററേനിയൻ കടലിൽ ഗസ്സയിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരുന്ന സൈപ്രസിലെ ലർനാകയിൽനിന്നായിരുന്നു സഹായക്കപ്പലുകൾ പുറപ്പെട്ടിരുന്നത്. ഇത് നിർത്തിവെക്കുന്നതോടെ ഗസ്സയിൽ അവശ്യവസ്തുക്കൾ എത്തുന്ന പ്രധാന മാർഗങ്ങളിലൊന്ന് അടയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.