അപ്പോളോ ദൗത്യത്തിൽ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ യാത്രികൻ അന്തരിച്ചു
text_fieldsവാഷിങ്ടൺ: 1971ലെ അപ്പോളോ-14 ദൗത്യത്തിൽ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി എഡ്ഗർ മിച്ചൽ (85) അന്തരിച്ചു. ഈ വിജയകരമായ ദൗത്യത്തിൻെറ 45ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് എഡ്ഗർ മിച്ചൽ വിടപറഞ്ഞത്.
അപ്പോളോ -14 കമാണ്ടർ അലൻ ഷെപ്പേർഡിൻെറ കൂടെയാണ് മിച്ചൽ ചാന്ദ്രദൗത്യത്തിൽ പങ്കാളിയായത്. ചന്ദ്രനിലെ ഫ്രാ മൗറോ ഹൈലാൻഡ്സിലാണ് ഇദ്ദേഹം കാലുകുത്തിയത്. ചന്ദ്രൻെറ ഉപരിതലത്തിൽ സാങ്കേതിക ഉപകരണങ്ങൾ ഘടിപ്പിക്കുക, ചന്ദ്രൻെറ ഉപരിതലത്തിൻെറ ചിത്രങ്ങൾ ശേഖരിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ദൗത്യം.
ചന്ദ്രോപരിതലത്തിൽ ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോർഡ് ഇവരുടെ പേരിലാണ്. ചന്ദ്രനിൽ കൂടുതൽ സമയം ചെലവഴിച്ചു എന്ന റെക്കോർഡും എഡ്ഗറിനും മിഷേലിനും തന്നെയാണ്. 33 മണിക്കൂറാണ് മൊത്തം ഇവർ അവിടെ ചെലവഴിച്ചത്. ചന്ദ്രോപരിതലത്തിൽ നിന്ന് ആദ്യമായി കളർ ടി.വിയിൽ വിവരങ്ങൾ അയച്ചുവെന്ന പ്രത്യേകകതയും ഇവരുടെ ദൗത്യത്തിനുണ്ടായിരുന്നു.
ചന്ദ്രോപരിതലത്തിൽ നിന്ന് കല്ലുകളും മണ്ണും ശേഖരിക്കാൻ മിച്ചൽ സഹായിച്ചു. ഇത് യു.എസിലെ 187 ശാസ്ത്ര കേന്ദ്രങ്ങളിലും 14 രാജ്യങ്ങൾക്കും പഠനത്തിനായി വിതരണം ചെയ്തിരുന്നു.
നാസ, യു.എസ് നേവി എന്നിവിടങ്ങളിൽ അദ്ദേഹം ഉദ്യോഗസ്ഥനായിരുന്നു. ദി വേ ഓഫ് ദി എക്സപ്ലോറർ എന്ന പുസ്കവും എഴുതിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.