യു.എസ് മൂന്നാം ലോക രാജ്യമായി മാറിയെന്ന് ഡൊണാൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ദുബൈയിലെയും ചൈനയിലേയും അടിസ്ഥാന സൗകര്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ അമേരിക്ക മൂന്നാം ലോക രാജ്യത്തിെൻറ നിലവാരത്തിലേക്ക് താഴ്ന്നെന്ന് ഡൊണാൾട് ട്രംപ്. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ മാറ്റം വരുത്തുമെന്നും യു.എസ് പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായുള്ള റിപ്പബ്ലിക്കൻ മത്സരാർഥിയായ ട്രംപ് പറഞ്ഞു. സാൾട്ട് ലേക്ക് സിറ്റിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.എസിനെ തുടച്ചു നീക്കി രാജ്യത്തിെൻറ പ്രതാപം തിരിച്ചുപിടിക്കുമെന്ന് ട്രംപ് പറഞ്ഞു.
‘ദുബൈ, ചൈന എന്നിവിടങ്ങളിൽ പോയാൽ മികച്ച റോഡുകളും റെയിൽപാതകളും കാണാൻ കഴിയും. അവർക്ക് മണിക്കൂറിൽ നൂറു ൈമൽ വേഗത്തിൽ പോകുന്ന ബുള്ളറ്റ് ട്രെയിനുകളുമുണ്ട്. പക്ഷേ ന്യൂയോർക്കിൽ പോയാൽ നിങ്ങൾ നൂറു വർഷം പിന്നിലാണെന്ന് തോന്നും. വ്യാപാര രംഗത്താണെങ്കിൽ അമേരിക്ക ഇനിയും കാര്യക്ഷമത കൈവരിച്ചിട്ടില്ല. രാജ്യം ഇപ്പോഴും ദരിദ്രമാണ്. അമേരിക്കയെ മഹത്തരമായ രാജ്യമാക്കി മാറ്റാൻ വിദ്യാഭ്യാസം ആവശ്യമാണ്’ – ട്രംപ് പറഞ്ഞു
ട്രാൻസ് പസഫിക് വ്യാപാര പങ്കാളിത്തം അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടു. അധികാരത്തിൽ വന്നാൽ അമേരിക്കൻ താൽപര്യങ്ങൾക്ക് അനുസൃതമായി വ്യാപാര കരാറുകൾ നടപ്പാക്കും. അതേ സമയം സ്വതന്ത്ര വ്യാപാര കരാറുകളെ എതിർക്കില്ല. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ നിർമിക്കുന്ന മതിലിന് െമക്സിക്കോയിൽ നിന്ന് പണം ഇൗടാക്കുമെന്നും ട്രമ്പ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.