അശ്ളീല വിഡിയോ; ഹള്‍ക് ഹൊഗന് 11.5 കോടി ഡോളര്‍ നഷ്ട പരിഹാരം
text_fieldsവാഷിങടണ്‍: അമേരിക്കന്‍ മുന്‍ റസ്ലിങ് താരം ഹള്‍ക് ഹൊഗന്‍െറ അശ്ളീല വിഡിയോ പ്രചരിപ്പിച്ചതുമായ് ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ പരാതിയില്‍ 11.5 കോടി ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ ഫ്ളോറിഡ കോടതി വിധി. ഗോക്കര്‍ മീഡിയ എന്ന ന്യൂസ് വെബ് സൈറ്റാണ് ദൃശ്യം പുറത്തു വിട്ടത്. പത്ര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ താരങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്തി എന്ന കോടതി നിരീക്ഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ വിധി. വെബ് സൈറ്റിന് എതിരായ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖാപിക്കും. വിധിയോട് പ്രതികരിക്കാന്‍ ഹൊഗന്‍ തയ്യാറായില്ല.
ഹൊഗന്‍ രഹസ്യമായി പകര്‍ത്തിയ അദ്ദേഹത്തിന്‍െറ സുഹൃത്തിന്‍െറ ഭാര്യയുമായുള്ള സ്വകാര്യ നിമിഷങ്ങളാണ് പുറത്തായിരിക്കുന്നത്. 2012 ലാണ് വെബ് സൈറ്റ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്.
കോടതി വിധി ഹൊഗന്‍െറ മാത്രം വിജയമല്ലെന്നും സെന്‍സേഷണല്‍ മാധ്യമ പ്രവര്‍ത്തനത്തിന് ഇരയാകുന്നവരുടേത് കൂടിയാണിതെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഡേവിഡ് ഹൂസ്റ്റണ്‍ കോടതിക്കു പുറത്ത് പ്രതികരിച്ചു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ഗോക്കര്‍ സ്ഥാപകനും മാധ്യമ പ്രവര്‍ത്തകനുമായ നിക് ഡെന്‍റ്റണ്‍ പറഞ്ഞു.
1980-90 കളിലെ പ്രമുഖ റസ്ലിങ് താരമായ ഹൊഗന്‍ വിരമിച്ച ശേഷം തന്‍െറ കുടുംബവുമായ് ചേര്‍ന്ന് ടെലിവിഷന്‍ ഷോ അവതരിപ്പിച്ചു വരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.