ഒറ്റ ദിവസം യു.എസിൽ മരണം 2228
text_fieldsഒറ്റദിവസം െകാണ്ട് യു.എസിൽ കോവിഡ്-19 ഇല്ലാതാക്കിയത് 2228 പേരെ. രാജ്യത്ത് വൈറസ്ബാധിതരുെട എണ്ണം ആറുലക ്ഷം കടന്നിരിക്കയാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരും രോഗബാധിതരുടെ എണ്ണം. മരണപ്പെട്ടവരുട െ ആകെ എണ്ണം 28,300 ആയി. അതിനിടെ, രോഗം പടർന്നുപിടിക്കുേമ്പാഴും തകർന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ വൈ റസിനെ തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ എങ്ങനെ അയവുവരുത്താമെന്ന ചിന്തയിലാണ് യു.എസ് ഉദ്യോഗസ്ഥർ. കോവിഡ ് പടർന്നുപിടിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് യു.എസിൽ തൊഴിൽരഹിതരായത്.
മേയ് ഒന്നിനു ബിസിനസ് സ്ഥാപ നങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് തകർത്ത രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ മാർഗം തേടി ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദല്ല ഉൾപ്പെടെ ഇന്ത്യൻ വംശജരായ ആറു കോർപറേറ്റ് പ്രമുഖകരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കോവിഡിനെ തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി രാജ്യത്തെ സമ്പദ്വ്യവസ്ഥ പൂർവസ്ഥിതിയിലാക്കുന്നതിനെ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ച് ട്രംപ് ഇവരിൽനിന്ന് ഉപദേശം തേടും. ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, ഫേസ്ബുക് സി.ഇ.ഒ മാർക് സക്കർബർഗ്, ഐ.ബി.എം മേധാവി അരവിന്ദ് കൃഷ്ണ എന്നിവരും സമിതിയിലുണ്ട്. എന്നാൽ, പകർച്ചവ്യാധി നിയന്ത്രണത്തിലാകുന്നതുവരെ ലോക്ഡൗൺ തുടരണമെന്നാണ് ന്യൂയോർക് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ. ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് 10,834 പേരാണ് മരിച്ചത്.
ഇറാനിൽ കോവിഡ് മരണം 4777 ആയി. 24 മണിക്കൂറിനിടെ 94 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്പെയിനിൽ കഴിഞ്ഞ ദിവസം 523 പേരാണ് മരിച്ചത്. ആകെ മരണം 18,579 ആയി. സുരക്ഷിത കവചങ്ങളുടെ അപര്യാപ്തതമൂലം ജീവനക്കാർക്ക് ധരിക്കാൻ പ്ലാസ്റ്റിക് മഴക്കോട്ടുകൾ ആശുപത്രികൾക്ക് ദാനം ചെയ്യാൻ ജപ്പാൻ ആവശ്യപ്പെട്ടു.
ബ്രിട്ടനിൽ മരണം 12,868 ആയി. ഡെൻമാർക്കിൽ ബുധനാഴ്ച മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഇളവുവരുത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്. മാർച്ച് 12 മുതലാണ് രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.
ബുർകിനഫാസോ, നൈജർ തുടങ്ങിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് 229 കോടി ഡോളറിെൻറ സാമ്പത്തിക സഹായം നൽകാൻ അന്താരാഷ്ട്ര നാണ്യനിധി തീരുമാനിച്ചു. പാകിസ്താനും ചില മേഖലകളിലെ നിയന്ത്രണത്തിൽ ഇളവു നൽകാൻ തീരുമാനമെടുത്തു. പള്ളികളും തുറക്കും. എന്നാൽ, ഒരു സമയം നിശ്ചിത ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ.
തായ്ലൻഡിൽ യാത്രവിമാനങ്ങൾക്ക് ഈ മാസം അവസാനംവരെ നിയന്ത്രണം ഏർപ്പെടുത്തി. ജപ്പാനിൽ സാമൂഹിക അകലം പാലിക്കൽ കർക്കശമാക്കി. ബുധനാഴ്ച 457 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ ബുധനാഴ്ച പുതിയ രോഗബാധിതരില്ല. റഷ്യയിൽ രോഗബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.