ബ്രസീലിൽ 200 വർഷം പഴക്കമുള്ള മ്യൂസിയം കത്തി നശിച്ചു
text_fieldsറിയോ ഡി ജനീറോ: ബ്രീസിലിലെ 200 വർഷം പഴക്കമുള്ള മ്യൂസിയത്തിന് തീപിടിച്ചു. റിയോ ഡി ജനീറോയിലെ ഏറ്റവും പഴക്കമേറിയ ശാസ്ത്രസ്ഥാപനമായ ദേശീയ മ്യൂസിയത്തിനാണ് തീപിടിച്ചത്.
മ്യുസിയത്തിലുണ്ടായിരുന 20 ദശലക്ഷത്തോളും പുരാതന വസ്തുക്കൾ നശിച്ചിരിക്കുെമന്നാണ് കരുതുന്നത്. അമേരിക്കയിൽ നിന്ന് ഇതുവരെ കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ മനുഷ്യശരീരാവശിഷ്ടങ്ങളും നശിച്ചവയിൽപെടുമെന്നാണ് കരുതുന്നത്.
തീപിടുത്തത്തിെൻറ കാരണം വ്യക്തമാല്ല. ആർക്കും പരിക്കേറ്റിട്ടില്ല. മ്യൂസിയം പ്രവർത്തിക്കുന്ന കെട്ടിടം മുമ്പ് പോർച്ചുഗീസ് രാജകുടുംബത്തിെൻറ കൊട്ടാരമായിരുന്നു. 1818ൽ പണിതതായിരുന്നു ഇൗ കെട്ടിടം.
സന്ദർശന സമയം കഴിഞ്ഞ് മ്യൂസിയം അടച്ച ശേഷം ഞായറാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണ വിധേയമായി. മ്യൂസിയത്തിലെ ചില വസ്തുക്കൾ സംരക്ഷിക്കാനായെന്ന് അഗ്നി ശമന സേന അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.