യു.എന്നിലെ അംബാസഡർ പദവി; നുവർട്ടിെൻറ യോഗ്യതയെ ചൊല്ലി തർക്കം
text_fieldsവാഷിങ്ടൺ: െഎക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായി നിക്കി ഹാലിയുടെ പിൻഗാമിയാ യി പ്രസിഡൻറ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഹീതർ നുവർട്ടിെൻറ യോഗ്യതയെ ചൊ ല്ലി തർക്കം. െഎക്യരാഷ്ട്രസഭ പോലുള്ള പൊതുവേദിയിൽ ഇരിക്കാൻ നുവർട്ടിന് വേണ്ടത്ര ലോക പരിചയമില്ലെന്നാണ് ആരോപണമുയരുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവാണ് നുവർട്ട്.
ആ പദവിയിൽ സമർഥയാെണന്ന് തെളിയിച്ചിട്ടുണ്ടെന്നാണ് നുവർട്ടിന് അനുകൂലമായ വാദം. നേരത്തേ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് റെക്സ് ടില്ലേഴ്സൺ ചുമതലയൊഴിഞ്ഞപ്പോൾ പകരക്കാരനായെത്തിയ മൈക് പോംപിയോക്കെതിരെയും ഇത്തരത്തിൽ ആരോപണമുയർന്നിരുന്നു.
അതേസമയം, നുവർട്ടുമായി സംസാരിക്കാതെ വിദേശകാര്യനയത്തിൽ എത്രത്തോളം അവഗാഹമുണ്ടെന്ന് പറയാൻ കഴിയില്ലെന്ന് റിപ്പബ്ലിക്കൻ സെനറ്റർ മാർകോ റൂബിയോ അഭിപ്രായപ്പെട്ടു. ഒന്നരവർഷക്കാലം സ്േറ്ററ്റ് ഡിപ്പാർട്മെൻറ് വക്താവായിരുന്നിട്ടു പോലും ആഗോളകാര്യങ്ങളെക്കുറിച്ചും നയതന്ത്ര പരിചയമോ നുവർട്ട് നേടിയെടുത്തിട്ടില്ലെന്ന് പൊളിറ്റിേകാ മാസിക വിമർശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.