Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​സർവകലാശാലയിൽ പ്രവേശനം...

​സർവകലാശാലയിൽ പ്രവേശനം ലഭിച്ചില്ല; അമേരിക്കക്കാരൻ ഇന്ത്യൻ വിദ്യാർഥിയെ കുത്തി​െക്കാന്നു

text_fields
bookmark_border
​സർവകലാശാലയിൽ പ്രവേശനം ലഭിച്ചില്ല; അമേരിക്കക്കാരൻ ഇന്ത്യൻ വിദ്യാർഥിയെ കുത്തി​െക്കാന്നു
cancel

വാഷിങ്​ടൺ: ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കയിൽ കുത്തിക്കൊന്നു. 22കാരനായ സോഫ്​റ്റ്​വെയർ എഞ്ചിനീയറിങ്​​ വിദ്യാർഥിയാണ്​ ടാക്​സിയിൽ വച്ച്​ അമേരിക്കൻ വിദ്യാർഥിയുടെ കുത്തേറ്റ്​ മരിച്ചത്​. സർവകലാശാലയിൽ പ്രവേശനം ലഭിക്കാത്തതിൽ പ്രകോപിതനായാണ്​ അമേരിക്കൻ വിദ്യാർഥി കൊലപാതകം നടത്തിയ​െതന്നാണ്​ കരുതുന്നത്​. 

മൂന്നാം വർഷ വിദ്യാർഥിയായ ഗഗൻദീപ്​ സിങ്ങാണ്​ കൊല്ലപ്പെട്ടത്​. പഞ്ചാബിലെ ജലന്ദർ സ്വദേശിയായ ഗഗൻ 2003മുതൽ അമേരിക്കയിൽ താമസമാണ്​. ടാക്​സി ഡ്രൈവറായി ജോലി ചെയ്യുന്നുമുണ്ട്​. ഗഗ​​െൻറ ടാക്​സിയിൽ വാഷിങ്​ടണി​െല വിമാനത്താവളത്തിലേക്ക്​ പോകുന്നതിന്​ കയറിയ 19 കാരനായ അമേരിക്കൻ വിദ്യാർഥിയാണ്​ കൊലപാതകം നടത്തിയത്​. ആഗസ്​ത്​ 28നായിരുന്നു സംഭവം. ജേക്കബ്​ കോൾമാൻ എന്ന യുവാവാണ്​ പ്രതി.

കോൾമാൻ ഗോൺസാഗ സർവകലാശാലയിൽ പ്രവേശനത്തിന്​ ശ്രമിച്ചിരുന്നു. പ്രവേശനം ലഭിക്കാതെ തിരികെ വരു​േമ്പാഴാണ്​ കൊലപാതകം നടത്തിയത്​. ടാക്​സിയിലിരിക്കെ അസാധാരണമായി പെരുമാറിയ കോൾമാൻ കത്തി​െയടുത്ത്​ ഗഗൻ സിങ്ങിനെ നിരവധി തവണ കുത്തുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsworld newsmalayalam newsindian student
News Summary - Indian Student Stabbed to Death at America - World News
Next Story