സിറോ മലങ്കര കാത്തലിക് കൺവെൻഷന് കൊടിയിറങ്ങി
text_fieldsസ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: പത്താമത് സിറോ മലങ്കര കാത്തലിക് കണ്‍വന്‍ഷന് കൊടിയിറങ്ങി. സഭാപിതാവ് മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സഭയിലെ മറ്റു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിലവിളക്കിൽ തിരി തെളിയിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ചേരുന്ന കൺവെൻഷൻ കണക്ടിക്കട്ടിലെ സ്റ്റാഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലിലാണ് നടന്നത്. ഓഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെയായി നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷനിൽ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി പങ്കെടുത്ത 850 പേരാണ പെങ്കടുത്തത്.
സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സഭാപിതാക്കന്മാരും വൈദികരും അൽമായ നേതൃത്വവും നയിച്ച നടത്തിയ ത്രിദിന കൺവെൻഷൻ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും അവിസ്മരണീയമായിരുന്നു.
സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയായ കണ്‍വന്‍ഷനില്‍ പസൈക്കിലെ ബൈസൈൻറൻ എപ്പാര്‍ക്കി ബിഷപ്പ് ഡോ. കുര്‍ട് ബുര്‍നെറ്റ്, ബ്രിഡ്ജ് പോര്‍ട്ട് ബിഷപ്പ് ഡോ. ഫ്രാങ്ക് ജെ. കാഗിയാനോ, സ്റ്റാഫോര്‍ഡിലെ ഉക്രൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ബോള്‍ പാട്രിക് ചോംമ്‌നിസ്കി, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ രൂപതാ കോ അഡ്ജത്തൂര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മോണ്‍. ജയിംസ് മക്‌ഡൊണാള്‍ഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ. ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍, സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എസ്.ഐ.ഡി, സിസ്റ്റര്‍ ജോവാന്‍, ഡോ. ആൻറണി റെയ്മണ്ട്, ബ്രയാന്‍ മേഴ്‌സിയര്‍ എന്നിവര്‍ പെങ്കടുത്തു.
2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡിെൻറ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേണ്മെൻറ് എന്നതായിരുന്നു കണ്‍വന്‍ഷനിൽ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നത്.
വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചർച്ചകളിൽ സഭയുടെ ചരിത്രവും വിശ്വാസമേഖലകളിലെ പ്രതിസന്ധികളും പ്രശ്ന പരിഹാരങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം നൽകുന്നതായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിച്ച മോട്ടിവേഷണല്‍ പ്രഭാഷണങ്ങൾ കൺവെൻഷനിൽ പങ്കെടുത്തവർക്ക് വലിയ പ്രചോദനമാണ് നൽകിയത്.
വാർത്ത തയാറാക്കിയത്: ഡോ. ജോര്‍ജ് കാക്കനാട്ട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.