യു.എസിൽ ക്ഷേത്രത്തിനുനേരെ ആക്രമണം; വിഗ്രഹത്തിനുമേല്‍ കറുത്ത ചായം ഒഴിച്ചു
text_fieldsന്യൂയോർക്: യു.എസിലെ കെൻറക്കിയിൽ ഹിന്ദുക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം. ലൂയിസ് വില്ലെയിലെ സ്വാമി നാരായണക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു.
ജനാലച്ചില്ലുകള്‍ പൊട്ടിക്കുകയും ചുമരുകള്‍ ചായമൊഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാതഭാഷയില്‍ ചുമരെഴുത്തുകളും നടത്തി. ക്ഷേത്രത്തിലെ അറകൾ ശൂന്യമാക്കിയ നിലയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വംശീയാക്രമണത്തിെൻറ പട്ടികയിൽ പെടുത്തി യു.എസ് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. തികച്ചും വിദ്വേഷപരമായ സംഭവമാണിതെന്ന് ലൂയിസ് വില്ലെ മേയര്‍ ഗ്രെഗ് ഫിഷര്‍ പ്രതികരിച്ചു. സമത്വവും സാഹോദര്യവും പരസ്പരബഹുമാനവും നിലനില്‍ക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് കൂടുതല്‍ കാവലേര്പ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോപോലീസ് വകുപ്പ് മേധാവി സ്റ്റീവ് കോണ്‍റാഡ് അറിയിച്ചു. സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് സ്വാമിനാരായണ ക്ഷേത്രഭാരവാഹി രാജ് പട്ടേല്‍ പറഞ്ഞു.
വിശ്വാസത്തേയും ഹിന്ദുസമൂഹത്തേയും തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കെൻറക്കി സ്റ്റേറ്റ് പ്രതിനിധിയായ നിമ കുല്‍ക്കര്‍ണി പറഞ്ഞു. കെൻറക്കി പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഇന്തോ-അമേരിക്കന്‍ സ്ഥാനാര്‍ഥിയാണ് നിമ. 2015 ഏപ്രിലില്‍ നോര്‍ത്ത് ടെക്സാസിലെ ഹിന്ദു ക്ഷേത്രം ഇതേ രീതിയില്‍ വികൃതമാക്കപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.