Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനിടെ വീണ്ടും...

കോവിഡിനിടെ വീണ്ടും ഇറാനെതിരെ ഉപരോധവലയുമായി യു.എസ്​

text_fields
bookmark_border
കോവിഡിനിടെ വീണ്ടും ഇറാനെതിരെ ഉപരോധവലയുമായി യു.എസ്​
cancel

വാഷിങ്​ടൺ: ലോകം കോവിഡിനോട്​ പൊരുതു​േമ്പാഴും ഏറ്റവും കൂടുതൽ ​ൈവറസ്​ബാധ സ്​ഥിരീകരിച്ച രാജ്യങ്ങളിലൊന്നായ ഇറാനെതിരെ പുതിയ ഉപരോധത്തിന്​ നടപടി കനപ്പിച്ച്​ യു.എസ്​. ഇറാനെതിരെ നിലനിൽക്കുന്ന ആയുധ ഉപരോധം വീണ്ടും തുടരാൻ അടുത്തു ചേരുന്ന രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു.

ഇതുസംബന്ധിച്ച്​ മുൻനിര രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി എന്നിവയുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്ക്​ പറഞ്ഞു. പ്രമേയം 15 അംഗ രക്ഷാസമിതി കടക്കാൻ ഒമ്പത്​ അനുകൂല വോട്ടുകൾ വേണമെന്നതിനൊപ്പം റഷ്യ, ചൈന, യു.എസ്​, ഫ്രാൻസ്​, ബ്രിട്ടൻ എന്നിവയിൽ ഒരാൾ എതിർക്കാതിരിക്കുകയും വേണം.

നീക്കം എതിർക്കുമെന്ന്​ റഷ്യ നേരത്തെ സൂചന നൽകിയിട്ടുണ്ട്​. പ്രമേയം രക്ഷാസമിതി പാസാക്കിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന്​ യു.എസ്​ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS Sanctionsanction
News Summary - us sanction against iran
Next Story