2000 വർഷം പഴക്കമുള്ള കപ്പൽ ഇറ്റാലിയൻ കടലിൽ കണ്ടെത്തി
text_fieldsറോം: രണ്ടായിരം വർഷം പഴക്കമുള്ള റോമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ ഇറ്റലിയുടെ തീരത്ത് കണ്ടെത്തി. റോമിന് വടക്ക്-പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള സിവിറ്റവേച്ചിയ തുറമുഖത്തുനിന്നാണ് ചരക്കു കപ്പൽ കണ്ടെത്തിയത്. ബി.സി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ഉള്ളതാണ് കപ്പലെന്ന് കരുതുന്നു. നൂറുകണക്കിന് മൺജാറുകളാണ് കപ്പലിലുള്ളത്.
മൺപാത്രങ്ങൾ ഭൂരിഭാഗവും കേടു കൂടാതെയാണ് കണ്ടെത്തിയതെന്ന് പൊലീസ് വിഭാഗമായ കാരബിനിയേരിയുടെ ആർട്ട് സ്ക്വാഡ് പ്രസ്താവനയിൽ പറഞ്ഞു. 20 മീറ്ററിലധികം നീളമുള്ള കപ്പൽ സമുദ്രനിരപ്പിൽനിന്ന് 160 മീറ്റർ താഴെ മണൽത്തിട്ടയിലാണ് കണ്ടെത്തിയത്. പുരാതന കാലത്തെ കടൽകടന്നുള്ള വ്യാപാരത്തിെന്റ തെളിവാണ് കപ്പലെന്ന് കാരബിനിയേരി പറഞ്ഞു. വിദൂര നിയന്ത്രിത റോബോട്ട് ഉപയോഗിച്ചാണ് കപ്പലിെന്റ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
കപ്പലും അതിലുള്ള മൺപാത്രങ്ങളും കരയിൽ എത്തിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കപ്പലിൽ കണ്ടെത്തിയ റോമൻ മൺജാറുകൾ എന്ത് ഉപയോഗത്തിനുള്ളതാണെന്നും വ്യക്തമായിട്ടില്ല. സാധാരണയായി എണ്ണ, വൈൻ, മീൻ സോസ് എന്നിവ കൊണ്ടുപോകാനാണ് ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാറുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.