Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസായുധ...

സായുധ സുരക്ഷാസംഘങ്ങളെന്ന്; ഗസ്സ ആ​ശുപത്രി സേവനം നിർത്തുന്നതായിഎം.എസ്.എഫ്; വൻ വിമർശനം

text_fields
bookmark_border
സായുധ സുരക്ഷാസംഘങ്ങളെന്ന്; ഗസ്സ ആ​ശുപത്രി സേവനം നിർത്തുന്നതായിഎം.എസ്.എഫ്; വൻ വിമർശനം
cancel

ഗ​സ്സ സി​റ്റി: ആ​യു​ധ​ധാ​രി​ക​​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര സേ​വ​ന​മൊ​ഴി​ക​യു​ള്ള മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​നു​ള്ള ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സി​ന്റെ (എം.എസ്.എഫ്) തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് ഗ​സ്സ​യി​ലെ വ​ലി​യ ആ​തു​രാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ നാ​സ​ർ ഹോ​സ്പി​റ്റ​ൽ.

സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ട സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും സേ​വ​നം നി​ർ​ത്തി​വെ​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ന്റെ​കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം.​എ​സ്.​എ​ഫ് സേ​വ​നം നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​സ്രാ​യേ​ൽ ആ​യു​ധം ന​ൽ​കു​ന്ന​ത​ട​ക്കം വി​വി​ധ സാ​യു​ധ സം​ഘ​ങ്ങ​ൾ ഗ​സ്സ​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് സി​വി​ൽ പൊ​ലീ​സു​കാ​രെ സു​ര​ക്ഷ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ നാ​സ​ർ ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ശ​നി​യാ​ഴ്ച​യാ​ണ് എം.​എ​സ്.​എ​ഫ് അ​റി​യി​ച്ച​ത്. .

എം.​എ​സ്.​എ​ഫി​ന്റെ ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​പ​ര​മാ​യി തെ​റ്റും നി​രു​ത്ത​ര​വാ​ദ​പ​ര​വും സം​ര​ക്ഷി​ത സി​വി​ലി​യ​ൻ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ത്തി​ന് ഗു​രു​ത​ര​മാ​യ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തു​മാ​​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, സാ​യു​ധ​ധാ​രി​ക​ളു​ടെ സാ​ന്നി​ധ്യം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് എം.​എ​സ്.​എ​ഫി​ന്റെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaGaza GenocideDoctors Without Borders
News Summary - Armed security forces; MSF suspends Gaza hospital services
Next Story