അർമീനിയൻ വംശജരുടെ പലായനം പൂർണ്ണം
text_fieldsനഗോർണോ-കരാബക്ക് അസർബൈജാൻ പിടിച്ചെടുത്തതിനെതിരെ ലണ്ടനിൽ പ്രതിഷേധിക്കുന്ന അർമീനിയൻ വംശജർ
ബകു: അസർബൈജാൻ പിടിച്ചെടുത്ത നഗോർണോ-കരാബക്കിലെ മുഴുവൻ അർമീനിയക്കാരും പലായനംചെയ്തു. ലക്ഷത്തിലധികം ആളുകൾ നഗരം വിട്ടതായി അർമീനിയ അറിയിച്ചു. മേഖലയെ രാജ്യത്തോട് ചേർക്കാനും അവിടത്തെ ജനങ്ങളെ തുല്യപൗരന്മാരായി കാണാനുമാണ് ആഗ്രഹിക്കുന്നതെന്ന് അസർബൈജാൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് നുണയാണെന്നാണ് അർമീനിയൻ സർക്കാർ വക്താവ് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്രതലത്തിൽ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്ന ഈ പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഭരണം നടത്തിവന്നത് അർമീനിയൻ വംശജരാണ്.
അസർബൈജാൻ പിടിച്ചെടുത്തതിനെ തുടർന്ന് പ്രാദേശികസർക്കാർ അടുത്ത ജനുവരി ഒന്നിന് ഇല്ലാതാകുമെന്ന് ഭരണത്തലവൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ 100,417 അർമീനിയൻ വംശജർ രാജ്യത്തെത്തിയതായി അർമീനിയൻ പ്രധാനമന്ത്രിയുടെ വക്താവ് നസേലി ബഗ്ദസറ്യാൻ പറഞ്ഞു. മേഖലയിലെ ആകെ ജനസംഖ്യ 120,000 ആണെന്നാണ് കണക്കാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.