മ്യാൻമറിൽ സൂചിയുടെ പാർട്ടി അധികാരത്തിലേക്ക്
text_fieldsയാംഗോൻ: മ്യാന്‍മറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രവർത്തകയും നൊബേല്‍ സമ്മാന ജേതാവായ ഓങ് സാന്‍ സൂചി നേതൃത്വം നൽകുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലേക്ക്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് എന്‍.എല്‍.ഡി അധികാരമുറപ്പിച്ചത്. എന്നാൽ, നിലവിലെ ഭരണഘടന പ്രകാരം പാർട്ടി അധികാരത്തിലേറിയാലും സൂചിക്ക് പ്രസിഡന്‍റാകാൻ കഴിയില്ല. ഭരണഘടനയനുസരിച്ച് വിദേശ പൗരത്വമുള്ള ബന്ധുക്കളുള്ളവര്‍ക്ക് മ്യാൻമറിൽ പ്രസിഡന്‍റ് പദത്തിലെത്താനാവില്ല. ജൂണില്‍ ഭരണഘടന പുതുക്കിയത് ഇതിന് വേണ്ടി മാത്രമായിരുന്നു. സൂചിയുടെ ഭർത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരന്മാരാണ്.
മ്യാന്മര്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുമായി എല്ലാ തരത്തിലും സഹകരിക്കും. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും സൈനിക സർക്കാർ വ്യക്തമാക്കിയിരുന്നു.
അരനൂറ്റാണ്ടുകാലത്തെ സൈനിക ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് രാജ്യത്ത് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
2011 മുതല്‍ അധികാരത്തിലുള്ള തൈന്‍ സൈന്‍ ആയിരുന്നു സൂചിയുടെ മുഖ്യ എതിരാളി. പട്ടാളത്തിന്‍റെ പിന്തുണയോടെയാണ് തൈന്‍ അധികാരത്തില്‍ തുടരുന്നത്. 40 സീറ്റുകളുള്ള അധോസഭയിലേക്കും 224 അംഗ ഉപരിസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 25 ശതമാനം സീറ്റുകളില്‍ പട്ടാളമാണ് നാമനിര്‍ദേശം നടത്തുക എന്നതിനാല്‍ ഭാവിയില്‍ അവരുടെ സ്വാധീനം ഭരണത്തിലുമുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.