ജക്കാര്‍ത്താ ഭീകരാക്രമണം: മൂന്ന് പേര്‍ അറസ്റ്റില്‍
text_fieldsജക്കാര്‍ത്ത: ജക്കാര്‍ത്താ ഭീകരാക്രമണത്തിന്‍െറ സൂത്രധാരന്‍ ബഹറുന്നഈം എന്ന ഇന്തോനേഷ്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഏഴു പേരുടെ മരണത്തിനിടക്കിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ ഇന്തോനേഷ്യന്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബഹറുന്നഈമിനെ കുറിച്ച് വിവരം കിട്ടിയത്.
ജക്കാര്‍ത്തക്ക് സമീപം ദിപോക് ജില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് കേണല്‍ ദിയാനോ മെട്രോ ടെലിവിഷനോട് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച്ച നഗരത്തിലെ സ്റ്റാര്‍ ബക്സ് കോഫീ ഹൗസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഇന്തോനേഷ്യക്കാരനും കനേഡിയനുമുള്‍പ്പെടെ ഏഴു പേരാണ് കൊല്ലപ്പെട്ടത്. മരിച്ച അഞ്ചു പേര്‍ ഭീകരരാണ്. ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.സ് രംഗത്തത്തെിയിരുന്നു.
ഇതിനു മുമ്പ് 2009 ലായിരുന്നു ഇത്തരത്തിലൊരാക്രമണം ഇന്തോനേഷ്യയിലുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.