ഖാലിദ സിയക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
text_fieldsധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ ഖാലിദ സിയക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. ധാക്കയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച്ച കേസ് ചുമത്തിയിരിക്കുന്നത്. 1971ലെ ബംഗ്ളാദേശ്-പാകിസ്താന്‍ വിമോചന യുദ്ധത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളെ അപമാനിക്കുന്ന രൂപത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. മാര്‍ച്ച് മൂന്നിന് ഹാജരാകാനാണ് കോടതി ആവിശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ‘1971ലെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. അത് തെളിയിക്കുന്ന അനേകം രേഖകളൂം ബുക്കുകളുമൊക്കെയുണ്ട്’. ഇതായിരുന്നു ഖാലിദ സിയയുടെ വാക്കുകള്‍. യുദ്ധത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സിയയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. പാകിസ്ഥാന്‍ ഏജന്‍റ് എന്നാണ് അവര്‍ മുന്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.
1971ലെ പോരാട്ടത്തില്‍ യുദ്ധക്കുറ്റമാരോപിച്ചു സഖ്യ കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ അനേകം നേതാക്കളെയാണ് ശൈഖ് ഹസീനയുടെ ഭരണകൂടം തൂക്കിലേറ്റിയത്.ഒട്ടേറെ രാജ്യാന്തര മനുഷ്യവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.