പാകിസ്താനിൽ ഡാൻസ് പാർട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ഹോട്ടലിൽ നിന്ന് ഡാൻസ് പാർട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 34 പുരുഷന്മാരും 16 സ്ത്രീകളുമാണ് ഹോട്ടൽ റെയ്ഡ് ചെയ്യാനെത്തിയ പൊലീസിന്‍റെ പിടിയിലായത്. ആംപ്ളിഫെയർ ഉപയോഗിച്ചതിനും പുകയില വിരുദ്ധ നിയമം ലംഘിച്ചതിനും അശ്ളീല ചേഷ്ടകൾ കാണിച്ചതിനും പാട്ട് പാടിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുറേ പുരുഷന്മാരും സ്ത്രീകളും പുക വലിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് സംഗീതം ആലപിക്കുകയും ചെയ്തിരുന്നു. ഹോട്ടൽ ഉടമസ്ഥനും മാനേജരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടും. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ എല്ലാവർക്കും ഉടൻതന്നെ ജാമ്യം നൽകി.
മത പുരോഹിതർ ഇടപെട്ടതിനെ തുടർന്ന് മെയിൽ ലാഹോറിൽ നടന്ന പാർട്ടി നിർത്തിവെച്ചിരുന്നു. സോസോ വാട്ടർ പാർക്കിനടുത്ത് വെച്ച നടന്ന പാർട്ടിയും ഇത്തരത്തിൽ നിർത്തിവെക്കേണ്ടിവന്നു. പൊലീസും ജില്ലാ ഭരണകൂടവും ഇവരോട് സ്ഥലം വിട്ട് പോകാൻ ആജ്ഞാപിക്കുകയായിരുന്നു. പൊലീസ് അനുമതിയോടെയാണ് തങ്ങൾ പരിപാടി നടത്തുന്നതെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.