Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാഹോറിൽ ബോംബ്​...

ലാഹോറിൽ ബോംബ്​ സ്​ഫോടനം; എട്ട്​ മരണം 30 പേർക്ക്​ പരിക്ക്​

text_fields
bookmark_border
ലാഹോറിൽ ബോംബ്​ സ്​ഫോടനം; എട്ട്​ മരണം 30 പേർക്ക്​ പരിക്ക്​
cancel

ലാഹോർ: പാകിസ്​താനിൽ ലാഹോറിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്​ഫോടനത്തിൽ എട്ട്​ മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്​.  നഗരത്തി​​െൻറ തിരക്കേറിയ ഭാഗത്താണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടനത്തി​​െൻറ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകർന്നതായും വലിയ കുലുക്കം അനുഭവപ്പെട്ടതായും ദൃക്​സാക്ഷികൾ പറഞ്ഞു. 

ടൈം ബോംബോ റിമോർട്ട്​ കംട്രോളറോ ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന ബോംബോവാം​ സ്​ഫോടനത്തിന് ഉപയോഗിച്ചതെന്നാണ്​ പൊലീസി​​െൻറ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടന്ന്​ വരികയാണെന്നും ​പൊലീസ്​ അറിയിച്ചു. നേരത്തെ പാകിസ്​താനിലെ സൂഫി ദർഗയിലുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ 70തോളം പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഇതിനെ തുടർന്ന്​ രാജ്യത്തെ തീവ്രവാദ കേ​ന്ദ്രങ്ങൾക്കെതിരായ നടപടി പാകിസ്​താൻ ശക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലാഹോറിലും ​ബോംബ്​ സ്​ഫോടനമുണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lahore explosion
News Summary - 8 killed in explosion in Lahore's Defence area
Next Story