ശത്രുവിെൻറ തടവിൽ പതറാതെ അഭിനന്ദൻ VIDEO
text_fieldsഇസ്ലാമാബാദ്/ലാഹോർ: ഇന്ത്യൻ സൈനികെൻറ ധീരതയുടെ പര്യായമാവുകയാണ് പാകിസ്ത ാെൻറ പിടിയിലായ പൈലറ്റ് അഭിനന്ദൻ വർധമാൻ. കാഴ്ച മറച്ച്, കൈയും കാലും കെട്ടി ക്രൂര മായി മർദിച്ചിട്ടും തെൻറ പേരിനും മതത്തിനും സർവിസ് നമ്പറിനുമപ്പുറം ഒന്നും പറയാ ൻ അദ്ദേഹം തയാറായില്ല. പാക് സൈന്യം തന്നെ പുറത്തുവിട്ട 46 സെക്കൻഡുള്ള വിഡിയോയിൽ പാക് പ ീഡകരോട് കൂടുതലൊന്നും പറയാൻ തയാറല്ലെന്ന അഭിനന്ദനെൻറ ധീര നിലപാടിെൻറ ദൃശ ്യങ്ങളുമുണ്ട്.
നാട് എവിടെയെന്ന ചോദ്യത്തിന് തെക്ക് എന്നു മാത്രമാണ് അഭിനന്ദന െൻറ ഉത്തരം. കൂടുതൽ രഹസ്യങ്ങൾ ചോദിച്ചപ്പോൾ അതൊന്നും പറയാൻ പാടില്ലെന്ന് നിങ്ങൾക്കറിയില്ലേയെന്ന് അഭിനന്ദൻ പാക് സൈനികരോട് തിരിച്ചുചോദിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങൾ അഭിനന്ദനെൻറ ധീരതയെ വാഴ്ത്തുകയാണ്. പല പ്രമുഖരും ആ വ്യോമസേന വിങ് കമാൻഡറുടെ പ്രഫഷനലിസത്തെയും മനോധൈര്യത്തെയും പ്രകീർത്തിച്ച് പോസ്റ്റുകളും ട്വീറ്റുകളുമിട്ടു.
തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇന്ത്യൻ പോർ വിമാനങ്ങളെ വെടിവെച്ചിെട്ടന്നും രണ്ടു പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു പാകിസ്താെൻറ ആദ്യ അവകാശവാദം. പിന്നീട് തിരുത്തുകയായിരുന്നൂ. അതിർത്തി ലംഘിച്ച ഇന്ത്യൻ വ്യോമസേനയുടെ രണ്ടു മിഗ് പോർ വിമാനങ്ങൾ വെടിവെച്ചിട്ടതായും രണ്ടു പൈലറ്റുമാരെ അറസ്റ്റ് ചെയ്തതായും പാകിസ്താൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. രണ്ടു പൈലറ്റുമാരിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, വൈകീട്ട് ഒരു ഇന്ത്യൻ പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുള്ളൂവെന്ന് തിരുത്തുകയായിരുന്നു. തങ്ങളുടെ ഒരു പൈലറ്റിനെ കാണാതായിട്ടുണ്ടെന്ന് ഇന്ത്യ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പാകിസ്താൻ വ്യോമാതിർത്തി അടച്ചു. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽനിന്നുള്ള വാണിജ്യ വിമാനങ്ങൾ പാകിസ്താൻ റദ്ദാക്കി.
വാണിജ്യ വിമാനങ്ങൾക്കുള്ള േവ്യാമാതിർത്തിയും അടച്ചു. തങ്ങൾ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് പാക് സൈനിക വക്താവ് പറഞ്ഞു. പാകിസ്താൻ എഫ് 16 പോർ വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ല. സ്വയം പ്രതിരോധമാണ് തങ്ങൾ ബുധനാഴ്ച നടത്തിയതെന്നും ഇത് ആഘോഷമാക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
That’s an Indian SOLDIER !
— Major Surendra Poonia (@MajorPoonia) February 27, 2019
You will feel proud to Listen Wing Cdr #Abhinandan of Indian Airforce ! He kept safety, honor & welfare of our country first on every reply !
You lived up to ethos of Indian Armed Forces..We r proud of you Bhai Jai Hind @IAF_MCC @adgpi @indiannavy pic.twitter.com/CJ9HMDrDhZ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.