അഴിമതിക്കേസിൽ ബംഗ്ലാദേശിലെ മുൻ ചീഫ് ജസ്റ്റിസിന് അറസ്റ്റ് വാറൻറ്
text_fieldsധാക്ക: നാലു കോടി ടക്കയുടെ (3.38 കോടി രൂപ) അഴിമതി നടത്തിയെന്ന കേസിൽ ബംഗ്ലാദേശ് മുൻ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാർ സിൻഹക്ക് അറസ്റ്റ് വാറൻറ്. ഫാർമേഴ്സ് ബാങ്കിലെ പണം തിരിമറി നടത്തിയെന്ന കേസിലാണ് സിൻഹക്കൊപ്പം ബാങ്കിെൻറ മുൻ എം.ഡിയും മുതിർന്ന മുൻ ഉദ്യോഗസ്ഥരുമടക്കം 10 പേരെ അറസ്റ്റ് ചെയ്യാൻ ധാക്ക സീനിയർ സ്പെഷൽ കോടതി ജഡ്ജി കെ.എം. ഇംറുൽ ഖൈസ് ഉത്തരവിട്ടത്.
അമേരിക്കയിൽ കഴിയുന്ന 68കാരനായ സിൻഹയെ പിടികിട്ടാപുള്ളിയെന്ന് അഴിമതി വിരുദ്ധ കമീഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിശേഷിപ്പിച്ചു. ഫാർമേഴ്സ് ബാങ്കിൽനിന്ന് സിൻഹയടക്കമുള്ളവർ പണം തിരിമറി നടത്തിയതിന് തെളിവുണ്ട്.
വ്യാജ രേഖൾ ഉപയോഗിച്ച് രണ്ടു വ്യവസായികൾ ബാങ്കിൽ നാലു കോടി ടക്ക വായ്പയെടുക്കുകയും ഈ തുക സിൻഹയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നുമാണ് കമീഷെൻറ ആരോപണം. 2015 മുതൽ 2017 വരെ ബംഗ്ലാദേശിെൻറ 21ാമത് ചീഫ് ജസ്റ്റിസായിരുന്ന സിൻഹ, സർക്കാർ ഭീഷണിയെ തുടർന്ന് പദവിയൊഴിയാൻ നിർബന്ധിതനായി അമേരിക്കയിൽ അഭയം തേടുകയായിരുന്നെന്ന് അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥ ‘എ ബ്രോക്കൺ ഡ്രീം: റൂൾ ഓഫ് ലോ, ഹ്യൂമൻറൈറ്റ്സ് ആൻഡ് െഡമോക്രസി’യിൽ ആരോപിച്ചിരുന്നു.
ബംഗ്ലാദേശിലെ ആദ്യ ഹിന്ദു ചീഫ് ജസ്റ്റിസായിരുന്നു സിൻഹ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.