ബാലാകോട്ടിൽ ഭീകരക്യാമ്പ്: ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതം -പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ശെ മുഹമ്മദിെൻറ താവളം ബാലാകോട്ടിൽ വീണ്ടും സ ജീവമായെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പാകിസ്താൻ. ഫെബ്രുവരിയിൽ വ്യോമക്രമണത്തിലൂടെ ഇന്ത്യ തകർത്ത ജെയ്ശെ ക്യാമ്പ് ബാലാകോട്ടിൽ വീണ്ടും സജീവമായെന്നും 500 നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്കു കടക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നും കരസേന മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘നുഴഞ്ഞുകയറ്റ’ ആരോപണം ജമ്മു-കശ്മീരിലെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.