ഉരുക്കുവനിതയോ ഏകാധിപതിയോ?
text_fieldsധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം കരസ്ഥമാക്കിയ ൈശഖ് ഹസീന വാജിദ ് ചിലർക്ക് ഉരുക്കുവനിതയാണ്. മറ്റു ചിലർക്ക് ഏകാധിപതിയും. രാജ്യത്തിെൻറ സാമ്പത്ത ിക വളർച്ചക്ക് കാരണക്കാരിയെന്ന് അനുകൂലികൾ വാഴ്ത്തുേമ്പാൾ എതിർശബ്ദങ്ങളെ ഉ രുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്ന ഭരണാധികാരിയെന്ന് എതിരാളികൾ ആക്ഷേപിക്കുന്നു. ബംഗ്ലാദേശിെൻറ രാഷ്ട്രപിതാവായ ബംഗബന്ധു മുജീബുർറഹ്മാെൻറ മകളാണ് ശൈഖ് ഹസീന. നാലാം തവണയാണ് രാജ്യത്തിെൻറ പ്രധാനമന്ത്രി പദത്തിൽ 71കാരി എത്തുന്നത്. 1996 മുതൽ 2001 വരെയായിരുന്നു ആദ്യ ഉൗഴം. പിന്നീട് 2009ൽ വീണ്ടും പ്രധാനമന്ത്രി പദത്തിലേറിയ ശേഷം ആ സ്ഥാനം വിട്ടുകൊടുത്തിട്ടില്ല.
രണ്ടാം തവണ പ്രധാനമന്ത്രിയായതു മുതൽ ഏകാധിപത്യ ശൈലിയിലേക്ക് മാറിയ ഹസീന മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയെയും രാഷ്ട്രീയത്തിൽ സജീവമായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും അടിച്ചമർത്തുന്നതിനാണ് മുൻതൂക്കം നൽകിയത്. ജമാഅത്തെ ഇസ്ലാമി നേതാക്കളെ തിരഞ്ഞുപിടിച്ച് രാജ്യദ്രോഹ കേസുകളിൽപെടുത്തി ശിക്ഷിച്ച ഹസീന ബി.എൻ.പി നേതാവും മുഖ്യ രാഷ്ട്രീയ എതിരാളിയുമായ മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയെ അഴിമതിക്കേസുകളിൽ ജയിലിലെത്തിക്കുകയും ചെയ്തു.
1947 സെപ്റ്റംബർ 28ന് ജനിച്ച ഹസീന മുജീബുർറഹ്മാെൻറ അഞ്ചു മക്കളിൽ മൂത്തയാളാണ്. ആണവ ശാസ്ത്രജ്ഞൻ വാജിദ് മിയയെ 1968ൽ വിവാഹം ചെയ്തു. ഭർത്താവ് 2009ൽ മരിച്ചു. സജീബ് വാജിദ്, സൈമ വാജിദ് എന്നിവരാണ് മക്കൾ.
മുജീബുർറഹ്മാനും ഭാര്യയും മൂന്നു മക്കളും 1975ൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹസീന രാഷ്ട്രീയത്തിലിറങ്ങുന്നത്. അന്നുമുതൽ ഭർത്താവിനൊപ്പം ഇന്ത്യയിൽ പ്രവാസജീവിതം നയിച്ച അവർ 1981ൽ അവാമി ലീഗ് പ്രസിഡൻറായി രാജ്യത്ത് തിരിച്ചെത്തി. സൈനിക ഏകാധിപതി ഹുസൈൻ മുഹമ്മദ് ഇർഷാദിനെ പുറത്താക്കാൻ മുൻ ഏകാധിപതി സിയാവുർറഹ്മാെൻറ വിധവ ഖാലിദ സിയയുമായി സഖ്യമുണ്ടാക്കിയ ഹസീന പിന്നാലെ അവരുമായി അകന്നു. പിന്നീടിങ്ങോട്ടുള്ള ബംഗ്ലാദേശിെൻറ രാഷ്ട്രീയ ചരിത്രം ഇരുവരും തമ്മിലുള്ള വൈരത്തിേൻറതായിരുന്നു. അതിലിപ്പോൾ വിജയിച്ചുനിൽക്കുന്നത് ഹസീനയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.