തായ്ലൻഡ് രാജകുമാരിയെ വിമർശിച്ച യൂട്യൂബ് അവതാരകക്കെതിരെ കേസ്
text_fieldsബാേങ്കാക്: തായ്ലൻഡ് രാജകുമാരി രൂപകൽപന ചെയ്ത വിശ്വസുന്ദരി കിരീട ജേത്രിക്കു ള്ള വസ്ത്രം മോശമാണെന്ന് അഭിപ്രായപ്പെട്ട യൂട്യൂബ് അവതാരകക്കെതിരെ കേസ്. രാജ്യത്ത െ കടുത്ത സൈബർ നിയമവും രാജകുടുംബത്തിനെതിരെ മോശം പരാമർശം നിരോധിക്കുന്ന വകുപ്പുമാണ് ജാംനീഫോൾ എന്ന അവതാരക നേരിടുന്നത്.
രാജാവിെൻറ മകൾ സിരിവന്നവരി നരിരത്ന രൂപകൽപന ചെയ്ത വസ്ത്രത്തെ കുറിച്ച പരാമർശമാണ് അവതാരകക്ക് പുലിവാലായത്. തായ്ലൻഡിൽ കഴിഞ്ഞ ആഴ്ച നടന്ന വിശ്വസുന്ദരി മത്സരത്തിൽ രാജ്യത്തിെൻറ പ്രതിനിധിയായ സോഫിദ ധരിച്ച വസ്ത്രമാണ് രാജകുമാരി രൂപകൽപന ചെയ്തത്. ഇതിനെതിരെ ജാംനീഫോൾ നടത്തിയ അഭിപ്രായപ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ രാജ്യത്തെ സമ്പന്നനായ വ്യക്തിയാണ് കോടതിയെ സമീപിച്ചത്. കേസ് മുന്നോട്ടുപോയാൽ ജയിൽശിക്ഷയടക്കം ലഭിക്കുന്ന കുറ്റമാണ് ചുമത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.