ചൈന കടലിൽ യു.എസ് യുദ്ധക്കപ്പലുകൾ; പ്രകോപന ശ്രമമെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈന കടലിലെ തർക്ക ദ്വീപിന് സമീപം യു.എസ് യുദ്ധക്കപ്പലുകൾ കണ്ടതിനെ തുട ർന്ന് ചൈന പ്രതിഷേധവുമായി രംഗത്തെത്തി. ദക്ഷിണ ചൈന കടലിലെ തർക്ക ദ്വീപായ സ്പാർട്ട്ലിക്ക് സമീപമാണ് യു.എസ്.എസ് സ്പ്രുവൻസ്, യു.എസ്.എസ് പ്രെബ്ൾ കപ്പലുകൾ എത്തിയത്. തങ്ങളുടെ അധീനതയിലുള്ള സമുദ്രഭാഗത്ത് പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് യു.എസിെൻറ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹു വിൻയിങ് പറഞ്ഞു.
ദക്ഷിണ ചൈന സമുദ്രത്തിലും അവിടത്തെ ദ്വീപുകളിലുമെല്ലാം ചൈന അവകാശവാദം ഉന്നയിക്കുേമ്പാൾ തായ്വാൻ, ഫിലിപ്പീൻസ്, ബ്രുണെ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും പല ഭാഗങ്ങളിലും അവകാശവാദം ഉന്നയിക്കുന്നു. ഇവിടങ്ങളിലെല്ലാം യു.എസ് ഇടക്കിടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ച് ചൈനയെ പ്രകോപിപ്പിക്കാറുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.