ചൈനയോട് ആജ്ഞാപിക്കേണ്ടെന്ന് പ്രസിഡൻറ് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: ചൈനയോട് ആജ്ഞാപിക്കാൻ ആർക്കും കഴിയില്ലെന്ന് പ്രസിഡൻറ് ഷി ജിൻപിങ്. ചൈനയുടെ സാമ്പത്തിക പരിഷ്കരണത്തിെൻറ 40ാം വാർഷിക ദിനത്തിൽ നടത്തിയ പ്രഭാഷണത്തി ലാണ് ഷി ഇക്കാര്യം പറഞ്ഞത്. മാവോ സേതുങ്ങിെൻറ കമ്യൂണിസ്റ്റ് ശൈലിയിൽനിന്ന് വ്യതി ചലിച്ച് തുറന്ന വിപണി സംവിധാനത്തിലേക്ക് മാറിയതിെൻറ വാർഷികമാണ് ചൊവ്വാഴ്ച സം ഘടിപ്പിച്ചത്.
യു.എസുമായുള്ള വ്യാപാരയുദ്ധത്തിെൻറ പശ്ചാത്തലത്തിലാണ് ഷി ചൈനയെ വിദേശശക്തികൾക്ക് നിയന്ത്രിക്കാനാവില്ലെന്ന സൂചന നൽകിയത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ അഭിമുഖീകരിച്ച് ഒന്നരമണിക്കൂറോളം നീണ്ട സംസാരത്തിൽ കൂടുതൽ പരിഷ്കരണങ്ങൾക്ക് സന്നദ്ധമാകുമെന്ന് ഷി പ്രഖ്യാപിച്ചു. എന്നാൽ, പരിഷ്കരണത്തിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ ആർക്കും ചൈനയോട് ആജ്ഞാപിക്കാനാവില്ല. രാജ്യത്തിെൻറ സാമ്പത്തിക ശക്തിയും സ്വകാര്യ സാമ്പത്തിക രംഗവും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സോഷ്യലിസത്തിെൻറ പതാക എക്കാലവും ചൈനയുടെ മണ്ണിൽ നിലനിൽക്കും. ചൈനീസ് സോഷ്യലിസത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വമാണ് -ഷി പറഞ്ഞു.
യു.എസിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം കൊണ്ടുവന്ന നികുതി പരിഷ്കാരങ്ങൾ ചൈനക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധത്തിൽ വലിയ വിടവ് സൃഷ്ടിച്ച നികുതി ചുമത്തൽ സംബന്ധിച്ച് ഷി പ്രസംഗത്തിൽ പരാമർശിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ പ്രസ്താവനയില്ലാതെയാണ് സംസാരം അവസാനിച്ചത്. ചൈന-യു.എസ് വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് 90 ദിവസത്തെ സമയം അർജൻറീനയിൽ ചേർന്ന ഉച്ചകോടിയിൽ നിശ്ചയിച്ചിരുന്നു. 1978 ഡിസംബർ 18നാണ് ചൈന തുറന്ന സാമ്പത്തിക സമീപനം പ്രഖ്യാപിച്ചത്.
മാവോയിസ്റ്റ് ശൈലിയിൽനിന്ന് വ്യത്യസ്തമായ കമ്യൂണിസ്റ്റ് വ്യവസ്ഥയിലെ മുതലാളിത്ത സമീപനമെന്ന് വിളിക്കപ്പെട്ട പരിഷ്കാരത്തോടെയാണ് ചൈന ലോക സാമ്പത്തിക ശക്തിയായി വളർന്നുവികസിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.