ജപ്പാനിൽ അകിഹിതോ ചക്രവർത്തി അധികാരമൊഴിഞ്ഞു
text_fieldsടോക്യോ: ഉദയസൂര്യെൻറ നാട്ടിൽ 30 വർഷം ചക്രവർത്തിയായിരിക്കാൻ പിന്തുണച്ചവർക്ക് അ ഭിവാദ്യമേകി അകിഹിതോ ചക്രവർത്തി. 85കാരനായ അകിഹിതോയുടെ സ്ഥാനത്യാഗ ചടങ്ങുകൾക്കാ ണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. പ്രായവും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ഒപ്പം അകിഹിതോയുടെ മൂത്ത മകൻ നരുഹിതോ ജപ്പാെൻറ നൂറ്റിയിരുപത്തിയ ാറാമത് ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങുകൾക്കും തുടക്കമായി. റെയ്വ എ ന്നാണ് പുതിയ സാമ്രാജ്യപ്പിറവി അറിയപ്പെടുക. അതോടെ ഹെയ്സെയ് സാമ്രാജ്യമാണ് ചരിത്രമാകുന്നത്.
പാരമ്പര്യ വേഷം ധരിച്ച് അകിഹിതോ കഷികൊഡൊകൊറോ ശ്രീകോവിലിൽ പ്രവേശിച്ച് അധികാരത്തിൽനിന്ന് ഒഴിയുന്നതായി അറിയിച്ചു. കൊട്ടാരത്തിലെ ചടങ്ങുകൾക്ക് ശേഷം രാജകുടുംബാംഗങ്ങൾക്കും സർക്കാർ ഉന്നതാധികാരികൾക്കും മുമ്പാകെ വിരമിക്കൽ പ്രഖ്യാപിക്കും. ചൊവ്വാഴ്ച അർധരാത്രിയോടെ അകിഹിതോയുടെ കാലഘട്ടം അവസാനിക്കുകയും നരുഹിതോയുടെ കാലം ആരംഭിക്കുകയും ചെയ്തു. ചടങ്ങുകളുടെ ഭാഗമായി വാൾ, ആഭരണങ്ങൾ, രാജമുദ്രകൾ എന്നിവ കൈമാറും. സ്ഥാനത്യാഗ ചടങ്ങിൽ പങ്കെടുക്കാൻ കടുത്ത തണുപ്പിനിടയിലും നിരവധി ആൾക്കാർ കൊട്ടാരവളപ്പിലെത്തി. എന്നാൽ, ആർക്കും അകത്തേക്കു പ്രവേശനമുണ്ടായിരുന്നില്ല. അകിഹിതോയുടെ അനാരോഗ്യംമൂലം കുറേ വർഷങ്ങളായി നരുഹിതോ രാജകുമാരനാണ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത്.
മരണംവരെ ചക്രവർത്തി ആ പദവിയിൽ തുടരുന്നതാണു ജപ്പാനിലെ പാരമ്പര്യം. എന്നാൽ, അനാരോഗ്യത്തിലായ താൻ സ്ഥാനത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് 2016ൽ അകിഹിതോ പ്രഖ്യാപിച്ചിരുന്നു. ജപ്പാനില്‍ ചക്രവര്‍ത്തിയുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ടു നിയമം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമ നിര്‍മ്മാണം നടത്തിയാണ് ഇതിന് അവസരം ഒരുക്കിയത്. 2017 ഡിസംബറിൽ ഇംപീരിയൽ കൗൺസിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തു.
ലോകത്തിലെ ഏറ്റവും പുരാതനമായ രാജകുടുംബങ്ങളിലൊന്നാണു ജപ്പാനിലേത്. 2600 വർഷം പാരമ്പര്യമുള്ള രാജകുടുംബത്തിൽ അവസാന സ്ഥാനത്യാഗം നടന്നത് ഇരുനൂറിലേറെ വർഷം മുമ്പാണ്. ദൈവികാധികാരമുള്ള രാജവംശപരമ്പരയിലെ 125ാമത്തെ ചക്രവർത്തിയാണ് അകിഹിതോ. രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാെൻറ അമരത്തുണ്ടായിരുന്ന ഹിരോഹിതോ ചക്രവർത്തിയുടെ മകനാണ് ഇദ്ദേഹം.1989 ജനുവരി ഏഴിനാണ് അകിഹിതോ സിംഹാസനത്തിലെത്തിയത്.
വിരമിക്കലിന് ശേഷം വിനോദത്തിനും പഠനത്തിനുമായി സമയം ചെലവഴിക്കാനാണ് അകിഹിതോയുടെ ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.