Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​​പെരുമ്പാമ്പ്​...

​​പെരുമ്പാമ്പ്​ വരിഞ്ഞു മുറുക്കിയ നായക്ക്​ ഒടുവിൽ  ജീവശ്വാസം; വിഡിയോ വൈറൽ

text_fields
bookmark_border
​​പെരുമ്പാമ്പ്​ വരിഞ്ഞു മുറുക്കിയ നായക്ക്​ ഒടുവിൽ  ജീവശ്വാസം; വിഡിയോ വൈറൽ
cancel

ബാ​േങ്കാക്ക്​: കുറച്ചു ദിവസങ്ങൾക്കു മ​ുമ്പ്​ ഇന്തോനേഷ്യയിലെ ഒരു സ്​ത്രീയെ പെരുമ്പാമ്പി​​​​െൻറ വയറു കീറി പുറത്തെടുക്കുന്ന​ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സമാനമായ മ​െറ്റാരു ദൃശ്യമാണ്​ ഇപ്പോൾ പ്രചരിക്കുന്നത്​. പെരുമ്പാമ്പ്​ ഒരു നായ​െയ ചുറ്റിപ്പിണഞ്ഞ്​ വിഴുങ്ങിക്കൊണ്ടിരിക്കുന്നതും രണ്ടു പേർ വന്ന്​ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​. 

പെരുമ്പാമ്പ്​ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന നായക്കു സമീപം മറ്റൊരു നായക്കുട്ടി അതിനെ രക്ഷപ്പെടുത്താനുള്ള വിഫല ശ്രമം നടത്തുന്നതും ദൃശ്യത്തിൽ കാണാം. ഇതിനിടെ രണ്ടു പേർ അവിടേക്കെത്തുകയും വടികളുപയോഗിച്ച്​ പെരുമ്പാമ്പി​​​​െൻറ ചുരുളഴിക്കാന​ും പിന്നീട് മറ്റു ചിലരുടെ സഹായത്തോടെ​ പാമ്പി​​​​െൻറ വാലിൽ പിടിച്ചു വലിച്ച്​ നായയെ രക്ഷപ്പെടുത്താനും പരിശ്രമിക്കുന്നു. അപകടത്തി​ൽപെട്ട നായക്ക്​ ജീവൻ നഷ്​ടപ്പെട്ടതായാണ്​ ദൃശ്യം കാണുന്നവർക്ക്​ തോന്നുക. 

എന്നാൽ പാമ്പി​​​​െൻറ ചുറ്റലിൽ നിന്ന്​ അൽപം ആശ്വാസം ലഭിക്കുന്നതോടെ നായ രക്ഷ​െപ്പടാനുള്ള ശ്രമം ശക്തമാക്കുന്നതും ഒടുവിൽ സുരക്ഷിതമായി രക്ഷ​െപ്പടുന്നതുമാണ്​ ​വിഡിയോ. കാഴ്​ചക്കാരെ ഏറെ നേരം അസ്വസ്​ഥമാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogworld newsmalayalam newshuge snakepythornstrangling
News Summary - huge snake strangling a dog goes viral-world news
Next Story