അഭിനന്ദെൻറ മോചനം സമാധാനത്തിനുള്ള പാക് ചുവടുവെപ്പ് –ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് വിങ് കമാ ൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കുന്നത് പാകിസ്താെൻറ സമാധാനത്തിനായുള്ള ചുവടു വെപ്പാണെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ വ്യക്തമാക്കി. സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന പാക് പാർലമെൻറ് സഭകളുടെ സംയുക്ത യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങ നെ പറഞ്ഞത്.
സമാധാന സന്ദേശമെന്ന നിലയിലാണ് നടപടി. ഇന്ത്യയുമായി ചർച്ചകൾ തുടങ ്ങുന്നതിെൻറ ആദ്യപടി എന്നനിലക്കും ഇൗ നീക്കം കാണണം. സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ഇംറാൻ ഖാൻ തയാറാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി വ്യക്തമാക്കി ഒരു മണിക്കൂറിനകമാണ് വൈമാനികെൻറ മോചന തീരുമാനം പ്രഖ്യാപിച്ചത്. പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫ് സഭയിൽ സംസാരിക്കാൻ തുടങ്ങവെ, ‘ഇടപെടുന്നതിൽ ക്ഷമിക്കണം’ എന്നുപറഞ്ഞ് ഇംറാൻ ഖാൻ അഭിനന്ദനെ വിട്ടയക്കുന്ന കാര്യം അറിയിക്കുകയായിരുന്നു.
പാക് സൈന്യത്തിെൻറ കാര്യക്ഷമതയും മനോവീര്യവും വ്യക്തമാക്കുക എന്നത് മാത്രമാണ് പാകിസ്താൻ സൈന്യത്തിെൻറ പ്രതികരണംവഴി ലക്ഷ്യമിട്ടതെന്ന് ഇംറാൻ ഖാൻ പറഞ്ഞു. ഇന്ത്യക്ക് നാശമുണ്ടാക്കാൻ നാം ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമാണ് നാം ലക്ഷ്യമിട്ടത്. ഇന്ത്യ കടന്നുകയറ്റം തുടർന്നാൽ പാകിസ്താൻ തിരിച്ചടിക്കാൻ നിർബന്ധിതരാകും. യുദ്ധം ഒന്നിനും പരിഹാരമല്ല. അതിനാൽ സംഘർഷം വർധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഇന്ത്യൻ നേതൃത്വത്തോട് അഭ്യർഥിച്ചു.
ഇന്ത്യയുടെ ഏത് തെറ്റായ അനുമാനവും ദുരന്തമാകും. ഇത്തരം തെറ്റുകൾ മൂലം പല രാജ്യങ്ങളും നശിച്ചിട്ടുണ്ട്. യുദ്ധം പരിഹാരമല്ല. ഇന്ത്യ അത്തരം നീക്കങ്ങൾ നടത്തിയാൽ തിരിച്ചടിക്കേണ്ടിവരും. എന്നാൽ, സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്താെൻറ അഭിലാഷം ദൗർബല്യമായി കാണേണ്ടതില്ല.
യുദ്ധമുഖത്ത് കരുത്ത് പ്രകടിപ്പിച്ചവരാണ് ഞങ്ങളുടെ സേനാംഗങ്ങൾ. അവർ ഏത് അതിക്രമത്തിനെയും നേരിടാൻ സജ്ജരാണ്. പാകിസ്താൻ സമാധാനകാംക്ഷിയായ രാജ്യമാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷം മൂർഛിക്കൽ പാകിസ്താെൻറയോ ഇന്ത്യയുെടയോ താൽപര്യത്തിലുള്ള കാര്യമല്ല. അതിനാൽ ബുധനാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കാൻ ശ്രമിച്ചിരുന്നു. മേഖലയിൽ സമാധാനം നിലനിർത്താനായി അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്ക് നിർവഹിക്കണം.
കശ്മീർ പ്രശ്നമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷ കാരണം. കഴിഞ്ഞ നാലുവർഷത്തിനിടെ കശ്മീരിൽ എന്താണ് സംഭവിച്ചതെന്ന് ഇന്ത്യൻ സമൂഹം ചിന്തിക്കണം. കശ്മീരിൽ നടക്കുന്ന കാര്യങ്ങൾക്ക് എത്രകാലം പാകിസ്താനെ പഴിചാരാനാകും? എങ്ങനെയാണ് പാകിസ്താൻ ഒരു തെളിവുമില്ലാതെ നടപടിയെടുക്കുക? വ്യത്യസ്ത ഫലം പ്രതീക്ഷിച്ച് ഒരേകാര്യം പലതവണ ആവർത്തിക്കുന്നതിനെ െഎൻസ്ൈറ്റൻ ഭ്രാന്തായാണ് വിലയിരുത്തിയത്. ചാവേറുകളാകുന്ന രീതി വ്യാപകമായി നടപ്പാക്കിത്തുടങ്ങിയത് തമിഴ് പുലികളാണ്. ചാവേർ ആക്രമണം ദുർബലരുടെ രീതിയാണ്. യുദ്ധജ്വരം സൃഷ്ടിക്കാതിരുന്നതിൽ പാക് മാധ്യങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.