മൂന്നാം വിവാഹം നടന്നിട്ടില്ല; നടന്നെത് ആലോചന മാത്രമെന്ന് ഇംറാൻ ഖാെൻറ വക്താവ്
text_fieldsഇസ്ലാമാബാദ്: മുൻ ക്രിക്കറ്ററും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാെൻറ മൂന്നാം വിവാഹം നടന്നിട്ടില്ലെന്നും എന്നാൽ, വിവാഹാലോചന ഇരു കുടുംബങ്ങളും നടത്തിയിട്ടുണ്ടെന്നും ഖാെൻറ വക്താവ്. വിവാഹത്തെ സംബന്ധിച്ച വാർത്തകൾ പൂർണമായും തഹ്രീകെ ഇൻസാഫ് പാർട്ടി തള്ളിയതിനു പിന്നാലെയാണ് ആലോചന നടന്നെന്ന് ഖാെൻറ വക്താവ് നേരിട്ടറിയിക്കുന്നത്.
ജനുവരി ഒന്നിന് ഇംറാൻ ഖാെൻറ മൂന്നാം വിവാഹം നടന്നെന്ന് പാകിസ്താനിലെ പ്രാദേശിക പത്രമാണ് പുറത്തുവിട്ടത്. ‘‘വിധവയായ ബുഷ്റ മേനക എന്ന സ്ത്രീയുടെ കുടുംബവുമായി വിവാഹാലോചനകൾ നടന്നുവെന്നത് ശരിയാണ്. എന്നാൽ, വിവാഹം നടന്നിട്ടില്ല. ഇത് ഇരു കുടുംബങ്ങളുടെയും വ്യക്തിപരമായ കാര്യം മാത്രമാണ്. ബുഷ്റ മേനക വിവാഹാഭ്യർഥന സ്വീകരിക്കുകയാണെങ്കിൽ, ഇക്കാര്യം ഇംറാൻ ഖാൻ തന്നെ അറിയിക്കും. പൊതുസമൂഹത്തിൽ കാര്യമായി ഇടപെടാത്ത ആ കുടുംബത്തിെൻറയും അവരുടെ കുട്ടികളുടെയും സ്വകാര്യത മാനിക്കാൻ മാധ്യമങ്ങൾ തയാറവണം’’ -വക്താവ് അറിയിച്ചു. ഇംറാനെതിരെ അഴിമതിയാരോപണം നടത്തി പരാജയപ്പെട്ട എതിരാളികൾ അദ്ദേഹത്തെ താറടിക്കുന്നതിന് പുതിയ ആരോപണവുമായി രംഗത്തെത്തിയത് അപഹാസ്യമാണെന്ന് പാർട്ടിയുടെ ചീഫ് വിപ്പ് ശിറീൻ മസാരി ട്വിറ്ററിൽ പ്രതികരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.