സർക്കാർ ചിലവിൽ ഉന്നതരുടെ ഫസ്റ്റ് ക്ലാസ് വിമാനയാത്ര; വിലക്കേർപ്പെടുത്തി ഇമ്രാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: ഭരണാധികാരികളും സൈനികരുമടക്കമുള്ള ഉന്നതർക്ക് ഫസ്റ്റ് ക്ലാസ് വിമാനയാത്ര വിലക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന പാക് മന്ത്രിസഭയുടേതാണ് പുതിയ തീരുമാനം. സർക്കാർ ചിലവിൽ ഇനി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് മാത്രാമേ എല്ലാവർക്കും അനുമതിയുള്ളൂവെന്ന് പാകിസ്താൻ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
പ്രധാനമന്ത്രി, പ്രസിഡൻറ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സ്പീക്കര്‍ എന്നിവർക്കും സൈനിക തലവൻമാർക്കുമാണ് വിലക്ക്. വിദേശ സന്ദര്‍ശനത്തിന് പ്രത്യേക വിമാനം ഉപയോഗിക്കുന്നതും ഇമ്രാന്‍ ഖാന്‍ നിരോധിച്ചിട്ടുണ്ട്. തന്നെ അനുഗമിക്കാൻ രണ്ടു സുരക്ഷാ വാഹനങ്ങള്‍ മതിയെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.