ചൈന–പാക് സാമ്പത്തിക ഇടനാഴി: ഇന്ത്യയും ഭാഗമാവണമെന്ന് പാക് മന്ത്രി
text_fields
കറാച്ചി: ചൈന–പാക് സാമ്പത്തിക ഇടനാഴിയെ എതിർക്കുന്നതിന് പകരം ഇന്ത്യയും പദ്ധതിയുടെ ഭാഗമാവണമെന്ന് പാക് മന്ത്രി അഷാൻ ഇഖ്ബാൽ.
ചൈന–പാക് സാമ്പത്തിക ഇടനാഴി ഉപയോഗപ്പെടുത്തിയാൽ ഇന്ത്യക്ക് ചൈനയിലെ നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത് ഇന്ത്യയുടെ വ്യാപാര മേഖലക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി അവരെയും പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് പാക് മന്ത്രി കൂട്ടിച്ചേർത്തു.
54 ബില്യൺ ഡോളറിെൻറ വൻ പദ്ധതിയാണ് ചൈന–പാക് സാമ്പത്തിക ഇടനാഴി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. എന്നാൽ പാകിസ്താനെ ചൈനക്ക് പണയം വെക്കുന്നതാണ് പദ്ധിതിയെന്നാരോപിച്ച് പാകിസ്താനിൽ നിന്നു തന്നെ പദ്ധതിക്കെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇന്ത്യക്കും പദ്ധതിയോട് അനുകൂല സമീപനം ഉണ്ടായിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി പാകിസ്താൻ മന്ത്രി രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.