ന്യൂസിലാൻറ് പ്രധാനമന്ത്രി അമ്മയായി; പ്രധാനമന്ത്രി പദവിയിലിരിക്കെ അമ്മയായ രണ്ടാമത്തെ വ്യക്തി
text_fieldsവെല്ലിങ്ടൺ: ന്യൂസിലാൻറ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ അമ്മയായി. ലോകത്ത് പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെയാളാണ് ജസീന്ദ. പാക് പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായാണ് ആദ്യത്തെയാൾ.
ഒാക്ക്ലാൻറ് സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രധാനമന്ത്രി പ്രസവ തീയതി കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് 3.31കിലോയുള്ള പെൺകുഞ്ഞിന് ജൻമം നൽകിയത്. ആറുമാസത്തെ പ്രസവാവധിയിലാണ് പ്രധാനമന്ത്രി. നിലവിൽ ഒൗദ്യോഗ ചുമതലകൾ ഉപപ്രധാന മന്ത്രി വിൻസൺ പീറ്ററിെനയാണ് ഏൽപ്പിച്ചത്.
പ്രാദേശിക സമയം പുലർച്ചെ 4.45 നാണ് പ്രസവം നടന്നത്. അമ്മയായ വിവരം പ്രധാനമന്ത്രി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. 37 കാരിയായ ജസീന്ദയാണ് 1856ന് ശേഷം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.
1990ലാണ് പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂേട്ടാ അമ്മയായത്. യാദൃച്ഛികമെന്നേപാെല ബേനസീർ ഭൂേട്ടായൂടെ ജൻമദിനത്തിലാണ് ജസീന്ദയുടെ മകളുടെ ജനനവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.