തായ്ലാൻറ്: നാല് കുട്ടികളെ പുറത്തെത്തിച്ചു; രണ്ടാംദൗത്യം ഇന്ന് തുടരും VIDEO
text_fieldsബാേങ്കാക്: പ്രളയത്തെ ജയിച്ച അവർ ഒടുവിൽ വെളിച്ചം കണ്ടു. പുനർജന്മമായിരുന്നു അത്. തായ്ലൻഡിലെ ലുവാങ് ഗുഹയിൽ കുടുങ്ങിയവരിൽ നാലു കുട്ടികളെ 15 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. വൈദ്യ പരിശോധനക്കായി ഇവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് രണ്ടാം ഘട്ട ദൗത്യം തുടരും.

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിൽ ഞായറാഴ്ച രാവിലെയാണ് 18 മുങ്ങൽ വിദഗ്ധർ സാഹസിക ദൗത്യവുമായി ഗുഹയിേലക്ക് കടന്നത്. പുറത്ത് 90 മുങ്ങൽ വിദഗ്ധരുമുണ്ടായിരുന്നു. മഴ കനത്തേക്കുമോ എന്ന ആശങ്കയാണ് ഇവരെ പെെട്ടന്ന് നിയോഗിക്കാൻ കാരണം. ഗുഹയിലെ വെള്ളം പമ്പുചെയ്ത് പുറത്തുകളഞ്ഞത് സംഘത്തിന് ജോലി എളുപ്പമാക്കി.ചളിയും വളവുമുള്ള ഗുഹതാണ്ടി പുറത്തെത്തിയ കുട്ടികളെ മുങ്ങൽ വിദഗ്ധർ ആലിംഗനംചെയ്തു. രക്ഷപ്പെടുത്തുന്നതിനു മുമ്പ് കുട്ടികളെ ഡോക്ടർ പരിശോധിച്ച് അവർക്ക് ശാരീരിക, മാനസികക്ഷമതയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. അതേസമയം, ദൗത്യ സംഘത്തിനു മുന്നിൽ ഏറെ വെല്ലുവിളിയുമുണ്ടായിരുന്നു. ഗുഹയിൽ വെള്ളം ഉയരുമോ എന്ന ആശങ്കയും ചളി നിറഞ്ഞ ‘ടി. ജങ്ഷൻ’ എന്ന ഇടുങ്ങിയ തുരങ്കഭാഗവുമാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.

കുട്ടികൾ ഏതു വെല്ലുവിളിയും നേരിടാൻ സന്നദ്ധരാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നാരോങ്ക്സാക് ഒസോട്ടാനാകോൺ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇനി മറ്റൊരു ദിവസത്തിനു വേണ്ടി കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും പെെട്ടന്ന് കുട്ടികളെ പുറത്തെത്തിക്കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. ‘ഏറ്റവും അപകടം പിടിച്ച ദിവസം’ എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ ഞായറാഴ്ച വിശേഷിപ്പിച്ചത്. കുട്ടികളെയും ഫുട്ബാൾ പരിശീലകനെയും നാലു സംഘങ്ങളായി പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. മുങ്ങൽ വിദഗ്ധരിൽ 13 പേർ വിദേശികളും അഞ്ചുപേർ തായിലൻഡ് നാവിക സേനാംഗങ്ങളുമായിരുന്നു.

ജൂൺ 23നാണ് 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബാൾ പരിശീലകനും ഗുഹയിൽ കുടുങ്ങിയത്. 10 ദിവസത്തിനുശേഷമായിരുന്നു ഇവർ ജീവനോടെ ഗുഹയിലുണ്ടെന്ന് രണ്ട് ബ്രിട്ടീഷ് മുങ്ങൽവിദഗ്ധർ കണ്ടെത്തിയത്. ഇവർക്ക് ഒാക്സിജൻ സിലിണ്ടറുകളും ഭക്ഷണവും എത്തിച്ചിരുന്നു. മഴ ശക്തമായതിനാൽ കുട്ടികൾ നാലു മാസം ഗുഹയിൽ കഴിയേണ്ടിവരുമെന്നായിരുന്നു അധികൃതർ നേരത്തേ കണക്കുകൂട്ടിയിരുന്നത്.
Excellent explainer on what these boys will go through and most of them can’t swim. This is just incredible! #ThaiCaveRescue pic.twitter.com/3nKNRYqiGj
— Kelly Canuck (@KellyCanuckTO) July 8, 2018
ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് പുറത്തെത്തിക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചത്. കുട്ടികൾക്ക് ഒാക്സിജൻ സിലിണ്ടർ എത്തിച്ച മുങ്ങൽ വിദഗ്ധൻ സനൻ ഗുനൻ ശ്വാസംകിട്ടാെത ഗുഹയിൽ മരിച്ചത് ആശങ്കക്ക് കാരണമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.