മോദി ഭരണം മാറിയാൽ ഇന്ത്യ-പാക് സംഘർഷവും അവസാനിക്കും –ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇന്ത്യയും പാകിസ്ത ാനും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഫെബ്രുവരി 14ലെ പുൽ വാമ ഭീകരാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങൾ രൂക്ഷമായത്.
മോദി ഭരണം അവസാനിക്കുന്നതോടെ ഇരുരാജ്യങ്ങൾക്കിടയിൽ ഘനീഭവിച്ച യുദ്ധത്തിെൻറ കാർമേഘങ്ങൾ ഇല്ലാതാകുമെന്ന് ഇംറാൻ പ്രത്യാശിച്ചു. ഇന്ത്യയുടെ ഏതാക്രമണവും തടയാൻ പാകിസ്താൻ സജ്ജമാണ്. ഇൗ സാഹചര്യത്തിൽ താലിബാനുമായി തീരുമാനിച്ച ഉന്നതതല യോഗം പോലും റദ്ദാക്കിയതായും ഇംറാൻ അവകാശപ്പെട്ടു.
പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന ജയ്ശെ മുഹമ്മദിെൻറ ബാലാകോട്ടിലെ പരിശീലന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു.
അടുത്ത ദിവസം പാക് വ്യോമസേന ഇന്ത്യയുടെ മിഗ്-21 വിമാനം വെടിവെച്ചിട്ട് പൈലറ്റിനെ ബന്ദിയാക്കി. പിന്നീട് പൈലറ്റിനെ വിട്ടയക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.