യു.എസ് നയതന്ത്രജ്ഞൻ രാജ്യം വിടുന്നതിന് പാക് വിലക്ക്
text_fieldsപെഷവാർ: യു.എസ് നയതന്ത്രജ്ഞൻ രാജ്യം വിടുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തി. ഇസ്ലാമാബാദിലെ റോഡപകടത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനായ ജോസഫ് ഇമാനുവൽ ഹാളിനാണ് പാക് സർക്കാർ യാത്ര വിലക്ക് ഏർപ്പെടുത്തി. നയതന്ത്രജ്ഞനെ യു.എസിലേക്ക് തിരികെ കൊണ്ടുവരാനായി പാകിസ്താനിലെത്തിയ വിമാനം ഇയാളില്ലാതെ അമേരിക്കക്ക് തിരിച്ച് പോയെന്നും പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് നയന്ത്രജഞെൻറ വാഹനം മോേട്ടാർ ബൈക്കിൽ ഇടിക്കുകയും അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തുടർന്ന് കൊല്ലപ്പെട്ട യുവാവിെൻറ പിതാവ് കോടതിയെ സമീപിക്കുകയും യു.എസ് നയതന്ത്രജ്ഞനെതിരായ വിധി സ്വന്തമാക്കുകയും ചെയ്തിരുന്നു.
നയതന്ത്രജ്ഞർക്ക് സമ്പൂർണ സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന് ഇസ്ലാമാബാദ് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ യു.എസ് നയതന്ത്രജ്ഞരുടെ യാത്ര തടഞ്ഞത്. നേരത്തെ അമേരിക്കയും പാകിസ്താൻ നയതന്ത്രജ്ഞർക്കെതിരെ തിരിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.