ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ താൽപര്യമില്ല –പാകിസ്താൻ
text_fieldsലാഹോർ: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി. കശ്മീർ വിമതനേതാവ് മീർവാഇസ് ഉമർ ഫാറൂഖുമായി നടത്തിയ ടെലിഫോൺ സംഭാഷണം വിഷയമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭാഷണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ പാക് നയതന്ത്രപ്രതിനിധി സുഹൈൽ മഹ്മൂദിനെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യയുടെ െഎക്യവും അഖണ്ഡതയും പരമാധികാരവും തകർക്കാനുള്ള നാണംകെട്ട ശ്രമമാണ് പാകിസ്താെൻറ ഭാഗമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മുന്നറിയിപ്പു നൽകി. തുടർന്നാണ് സംഭവത്തിൽ മറുപടിയുമായി പാക് വിദേശകാര്യമന്ത്രി രംഗത്തുവന്നത്. സ്വന്തം പ്രശ്നത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരിച്ചു പ്രവർത്തിക്കാൻ പാകിസ്താൻ തയാറാണെന്ന അദ്ദേഹത്തിെൻറ പ്രസ്താവനക്ക് ഭീകരവാദവും സംഭാഷണവും ഒരുമിച്ചുെകാണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.