ശ്രീലങ്കയിൽ റമദാന് മുന്നോടിയായി കനത്ത ജാഗ്രത
text_fieldsകൊളംബോ: റമദാൻ വ്രതം തുടങ്ങുന്നതിനുമുമ്പ് വീണ്ടും ആക്രമണമുണ്ടാകുമെന്ന ഇൻറലി ജൻസ് റിപ്പോർട്ടുകളെ തുടർന്ന് ശ്രീലങ്കയിൽ സുരക്ഷ ശക്തമാക്കി. സൈനികവേഷത്തില െത്തുന്ന ഭീകരർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആക്രമണം നടത്തുമെന്നാണ് ആഭ്യന്തര സു രക്ഷ വകുപ്പിന് ലഭിച്ച മുന്നറിയിപ്പ്. രാജ്യത്ത് ബുദ്ധമതക്കാർ കൂടുതലുള്ള മേഖലക ളിലാണ് സുരക്ഷ വർധിപ്പിച്ചത്. ശ്രീലങ്കയിൽ മേയ് ആറിനാണ് റമദാൻ വ്രതാരംഭം.
ഈസ്റ്റർ ദിനത്തിൽ ചർച്ചുകൾക്കും ആഡംബര ഹോട്ടലുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ 42 വിദേശീയരടക്കം 253 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ആക്രമണത്തെ തുടർന്ന് ഫേസ്ബുക്, വാട്സ് ആപ്, വൈബർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ആക്രമണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങൾവഴി അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു വിലക്ക്. രാജ്യത്ത് മുഖം മൂടുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നതും നിരോധിച്ചിരുന്നു.
പള്ളികളിൽ കുർബാന ഞായറാഴ്ച പുനരാരംഭിക്കും
കൊളംബോ: ശ്രീലങ്കയിലെ കത്തോലിക്ക ചർച്ചുകളിൽ മേയ് അഞ്ചുമുതൽ കുർബാന പുനരാരംഭിക്കും. ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരകൾക്ക് രണ്ടാഴ്ചക്കു ശേഷമാണ് കുർബാന പുനരാരംഭിക്കാൻ കത്തോലിക്ക ചർച്ചിെൻറ തീരുമാനം. കനത്ത സുരക്ഷയിലായിരിക്കും പള്ളികളെന്നും കൊളംബോ ആർച്ച് ബിഷപ് കർദിനാൾ മാൽകം രഞ്ജിത് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് കുർബാനകളുടെ എണ്ണം ചുരുക്കാനാണ് തീരുമാനം. കാര്യങ്ങൾ ശരിയായാൽ പതിവുരീതിയിലേക്ക് മാറും.
കർദിനാളിെൻറ കൊളംബോയിലെ വസതിക്കു പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാധാരണ കാറിനു പകരം ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് സഞ്ചാരം. എന്നാൽ, തനിക്ക് ഭയമില്ലെന്നും ബുള്ളറ്റ് പ്രൂഫ് വാഹനം ആവശ്യമില്ലെന്നും കർദിനാൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.