ഗുഹയിൽ നിന്ന് രക്ഷപ്പെട്ട തായ് കുട്ടികൾ ആശുപത്രി വിട്ടു VIDEO
text_fieldsബാേങ്കാക്: താം ലുവാങ് ഗുഹയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 കുട്ടികളും ഫുട്ബാൾ പരിശീലകനും ആശുപത്രി വിട്ടു. പ്രാദേശിക സമയം ആറു മണിയോടെ കുട്ടികൾ മാധ്യമങ്ങളെ കണ്ടു. എല്ലാവർക്കും കുട്ടികൾ നന്ദി അറിയിച്ചു.

18 ദിവസത്തെ ഗുഹാവാസത്തിനു ശേഷം രക്ഷപ്പെട്ട ‘വൈൽഡ് ബോർസ്’ ടീം അംഗങ്ങളായ 12 കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നിലയിൽ അധികൃതർ തൃപ്തി രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെയും മാതാപിതാക്കളുടെയും കൂടെ കൂടുതൽ സമയം ചെലവിടാൻ ആവശ്യപ്പെട്ട കുട്ടികളോട് മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

16 വയസ്സില്‍ താഴെയുള്ള ഫുട്ബാള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. മലവെള്ളപാച്ചിലിൽ ഗുഹാകവാടം വെള്ളവും ചെളിയും നിറഞ്ഞ് മൂടാൻ അധികം സമയം വേണ്ടി വന്നില്ല. ഗുഹക്കുള്ളിൽ അകപ്പെട്ടവർ രക്ഷാമാർഗം തേടി പിന്നോട്ട് വലിഞ്ഞു. ഗുഹക്ക് നാലു കിലോ മീറ്റർ ഉള്ളിൽ കുട്ടികളും കോച്ചും അങ്ങനെയാണ് അകപ്പെട്ടത്.
രാത്രിയായിട്ടും മകന് വീട്ടില്‍ എത്താത്തതിനാൽ ഒരു കുട്ടിയുടെ അമ്മ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ സൈക്കിൾ, ബാഗുകള്‍, ഷൂ തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ്റായ് വനം റേഞ്ചർ വിവരമറിയിച്ചപ്പോഴാണ് സംശയമുണര്‍ന്നത്. കുട്ടികൾക്ക് ജീവനോടെയുണ്ടോ എന്നറിയാൻ മാത്രം ഒമ്പതു ദിവസമെടുത്തു. വിദേശത്തു നിന്നുള്ള സ്കൂബാ മുങ്ങൽ വിദഗ്ധരും അഞ്ച് തായ്ലന്ഡ് നാവികസേനാംഗങ്ങളും അടക്കം 18 അംഗ സംഘമാണ് രക്ഷാദൗത്യത്തിൽ പങ്കാളികളായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.