Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുഷറഫ്​ ചികിത്സക്ക്...

മുഷറഫ്​ ചികിത്സക്ക് പോയത്​ നടുവേദനക്ക്​; പുറത്തായത്​ യുവതിയുമായി നൃത്തം ചെയ്യുന്ന വിഡിയോ

text_fields
bookmark_border
മുഷറഫ്​ ചികിത്സക്ക് പോയത്​ നടുവേദനക്ക്​; പുറത്തായത്​ യുവതിയുമായി നൃത്തം ചെയ്യുന്ന വിഡിയോ
cancel

ഇസ്​ലാമാബാദ്​: പാകിസ്​താൻ മുൻ പ്രസിഡൻറ്​ പർവേസ്​ മുഷറഫ്​ നൈറ്റ്​ ക്ലബിൽ യുവതിയുമായി നൃത്തം ചെയ്യുന്ന വിഡിയോ പുറത്ത്​. പാക്​ മാധ്യമപ്രവർത്തക ഹാമിദ്​ മിർ ഇത്​ ട്വീറ്റ്​​ ചെയ്​തിട്ടുമുണ്ട്​. നൈറ്റ്​ ക്ലബിൽ നൃത്തം ചെയ്യുന്ന ഇൗ മനുഷ്യനെ അറിയാ​മോ. ഇപ്പോൾ ഇയാളുടെ നടുവേദന എവിടെപ്പോയി എന്നാണ്​ ഹാമിദ്​ ചോദിക്കുന്നത്​. നേരത്തെ മുഷറഫ്​ ഭാര്യയുമായി നൃത്തം  ചെയ്യുന്ന വിഡിയോയും നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മുൻ പ്രസിഡൻറ് ബേനസീർ ഭൂ​​േട്ടാ, നവാബ്​ അക്​തർ ഭുക്​തി, ഖാദി അബ്​ദുൽ റഷീദ്​ എന്നിവരുടെ കൊലപാതകം, 2007ൽ പ്രഖ്യപിച്ച അടിയന്തരാവസ്​ഥ, ജഡ്​ജിയെ അറസ്​റ്റ്​ചെയ്​ത സംഭവം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന മുഷറഫ്​​ നടുവേദന​ ചികിത്സക്കുകയാണെന്ന പേരിൽ നിലവിൽ ബ്രിട്ടനിലാണുള്ളത്​.

വിദേശ ആശുപത്രിയിലെ ചികിത്സയുടെ രേഖകൾ ഹാജരാക്കാൻ മുഷറഫിനോട്​ കോടതി ആവശ്യപ്പെട്ടിരുന്നു. ജഡ്​ജിമാരെ അറസ്​റ്റ്​ ചെയ്​ത കേസിൽ മുഷ്​റഫിന്​ വേണ്ട സുരക്ഷ നൽകാൻ ​വെള്ളിയാഴ്​ച ഭീകര വിരുദ്ധ കോടതി നിർദേശിച്ചതായും കോടതിയിലെത്താൻ സന്നദ്ധനാണെന്ന്​ മുഷ്​റഫ്​ പറഞ്ഞതായും പാക്​ പത്രം റിപ്പോർട്ട് ​ചെയ്​തിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mush
News Summary - Video of Pervez Musharraf dancing
Next Story