യു.എസ് ബീഫ് ഇറക്കുമതി നിയന്ത്രണം നീക്കി ആസ്ട്രേലിയ
text_fieldsമെൽബൺ: അമേരിക്കയിൽനിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച് ആസ്ട്രേലിയ. ബോവിൻ സ്പോഞ്ചിഫോം എൻസെഫലോപ്പതി രോഗവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കിയതെന്നാണ് ഔദ്യോഗിക പ്രഖ്യാപനമെങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയും സമ്മർദവുമാണ് കാരണമെന്നും റിപ്പോർട്ടുണ്ട്.
ബീഫ് ഇറക്കുമതിക്ക് ലോകത്തിലെ ഏറ്റവും കർശനമായ ജൈവസുരക്ഷ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. സമ്മർദത്തെ തുടർന്നല്ല, ദീർഘമായ ശാസ്ത്രീയ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെന്ന് ആസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.