തസ്ലീമ നസ്റീന്റെ പുസ്തകങ്ങൾ; സ്റ്റാൾ ആൾക്കൂട്ടം അടിച്ചു തകർത്തു
text_fieldsധാക്ക: വിവാദ എഴുത്തുകാരി തസ്ലീമ നസ്റീന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ച സ്റ്റാൾ ആൾക്കൂട്ടം അടിച്ചുതകർത്തു. അമർ എകുഷേ പുസ്തകമേളയുടെ പത്താം ദിവസമാണ് സംഭവം.
‘തൗഹീദി ജനത’ എന്ന സംഘടനയിലെ ആളുകളാണ് പുസ്തകശാലയിൽ ഇരച്ചുകയറി ആക്രമണം നടത്തിയത്. സംഘം പ്രസാധകനെ വളയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊലീസെത്തി സബ്യസാചി പ്രസാധകൻ ശതാബ്ദി വോബോയെ കൺട്രോൾ റൂമിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധക്കാർ പൊലീസ് കൺട്രോൾ റൂം വളഞ്ഞ് മുദ്രാവാക്യം വിളി തുടർന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടക്കാല സർക്കാറിന്റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസ് ഉത്തരവിട്ടു.
ആക്രമണം അന്വേഷിക്കാൻ ബംഗ്ലാ അക്കാദമി ഏഴംഗ സമിതിക്ക് രൂപം നൽകി. ആൾക്കൂട്ട ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രിയും ബംഗ്ലാദേശ് വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവുമായ മഹ്ഫൂജ് ആലം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.