ഇസ്രായേലിെൻറ സുരക്ഷിതത്വം പ്രധാനം –അമേരിക്ക
text_fieldsജറൂസലം: ഇസ്രായേലിെൻറ സുരക്ഷിതത്വത്തിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ. അതേസമയം, ഗസ്സയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ആ രാജ്യത്തിെൻറ പുനർനിർമാണത്തിനും അമേരിക്ക ഫലപ്രദമായി സഹായിക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ഈ സഹായം ഹമാസിന് ഗുണകരമായി മാറില്ലെന്ന് ഉറപ്പുവരുത്തും. ഹമാസുമായി അമേരിക്കക്ക് ബന്ധമില്ല. അതേസമയം, സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ ഇസ്രായേലികൾക്കും ഫലസ്തീൻകാർക്കും തുല്യ അവകാശമുണ്ട്. ഇസ്രായേൽ, ഫലസ്തീൻ എന്ന ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കുകയാണ് സമാധാനത്തിനുള്ള ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിെൻറ ഗസ്സ ആക്രമണത്തിന് ശേഷം ആദ്യമായി ജറൂസലമിലെത്തിയ ബ്ലിങ്കൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് ഒപ്പം സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് അേമരിക്കയുടെ നിലപാട് അറിയിച്ചത്. ഇസ്രായേലിെന പിന്തുണക്കുന്നതിനൊപ്പം ഫലസ്തീനികളുടെ അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് വിദേശകാര്യ സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത്. ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി സഹകരിച്ച് വെസ്റ്റ് ബാങ്കിലേയും ഗസ്സയിലേയും പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്ലിങ്കൻ സൂചിപ്പിച്ചു. ഏതു ജീവിത സാഹചര്യത്തിൽനിന്ന് വന്നവരായാലും മനുഷ്യരുടെ അന്തസ്സ് മാനിക്കണമെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ അരക്കിട്ടുറപ്പിക്കുകയാണ് തെൻറ സന്ദർശനോദ്ദേശ്യമെന്ന് ബിങ്കൻ പറഞ്ഞു. ഇസ്രാേയൽ നിലപാടിന് പിന്തുണ നൽകിയ അമേരിക്കക്ക് നെതന്യാഹു നന്ദിപറഞ്ഞു. എന്നാൽ, ഹമാസ് അക്രമം ആവർത്തിക്കുകയാണെങ്കിൽ ഇസ്രായേലിെൻറ പ്രതികരണം കനത്തതായിരിക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഫലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായും ബ്ലിങ്കൻ പിന്നീട് കൂടിക്കാഴ്ച നടത്തി.
നെതന്യാഹുവുമായും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കനാസിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംയുക്ത വാർത്തസമ്മേളനം നടത്തിയത്. ഇറാൻ ആണവ കരാർ റദ്ദാക്കിയ ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം അമേരിക്ക പുനഃപരിശോധിക്കരുതെന്ന് നെതന്യാഹു ചർച്ചയിൽ ആവശ്യപ്പെട്ടു. സർവസംഹാരിയായ ആയുധങ്ങൾ സംഭരിക്കുന്ന ഭരണകൂടങ്ങളുമായി യുദ്ധം ചെയ്യാൻ ഇസ്രായേലിന് അവകാശമണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യ സന്ദർശനത്തിെൻറ ഭാഗമായി ബ്ലിങ്കൻ ഈജിപ്തിലും ജോർഡനിലും പര്യടനം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.