
കർഷകസമരം ഇന്ത്യ–പാക് തർക്കമെന്ന് ബോറിസ് ജോൺസൺ!
text_fieldsലണ്ടൻ: ന്യൂഡൽഹിയിൽ നടക്കുന്ന കർഷകസമരം ഇന്ത്യ-പാക് തർക്കമാണെന്നും ഇരുരാജ്യവും തമ്മിൽ പരിഹരിക്കേണ്ടതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബുധനാഴ്ച ബ്രിട്ടീഷ് പാർലിമെൻറിൽ പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിലാണ് ജോൺസൺ വങ്കത്തം പറഞ്ഞത്.
ലേബർ പാർട്ടി എം.പി തൻമൻജിത്ത് സിങ് ദേശിയാണ് കർഷക സമരം പാർലിമെൻറിെൻറ ശ്രദ്ധയിൽ പെടുത്തിയത്. സമരം ചെയ്യുന്ന കർഷകരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ച് ക്രൂരമായാണ് നേരിടുന്നതെന്നും ഇക്കാര്യത്തിൽ ബ്രിട്ടനുള്ള ആശങ്ക ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കണമെന്നുമായിരുന്നു തൻമൻജിത്ത് ആവശ്യപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.