ട്രംപിന്റെ നികുതി ഇളവ് ബില്ലിന് അംഗീകാരം നൽകി ബജറ്റ് കമ്മിറ്റി
text_fieldsവാഷിങ്ടൺ: ചെലവ് ചുരുക്കലിനെച്ചൊല്ലി റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പോരിനിടയിൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി ഇളവ് ബില്ലിന് അംഗീകാരം നൽകി സുപ്രധാന യു.എസ് കോൺഗ്രസ് കമ്മിറ്റി. ബില്ലിനെ വെള്ളിയാഴ്ചത്തെ സമ്മേളനത്തിൽ എതിർത്ത ഹൗസ് ബജറ്റ് കമ്മിറ്റിയിലെ നാല് യാഥാസ്ഥിതിക റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഞായറാഴ്ച പിന്തുണക്കുകയായിരുന്നു.
ബില്ലിന് മേലുള്ള വോട്ടെടുപ്പ് പ്രതിനിധി സഭയിൽ ഈ ആഴ്ച അവസാനം നടന്നേക്കും. ആദ്യ തവണ പ്രസിഡന്റായപ്പോൾ ട്രംപ് പ്രഖ്യാപിച്ച നികുതി ഇളവുകളുടെ തുടർച്ചയാണ് പുതിയ ബിൽ. ജീവനക്കാർക്ക് ലഭിക്കുന്ന ടിപ്പിനും അധിക സമയ ജോലിക്കുള്ള വരുമാനത്തിനും അടക്കം നികുതി ഇളവ് നൽകുന്നതാണ് ബിൽ. ഈ നികുതിയിളവും പ്രതിരോധ ചെലവ് വർധനയും ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു.
അതേസമയം, യു.എസിന്റെ കടബാധ്യത വർധിക്കാനേ നികുതി ഇളവ് ബിൽ ഉപകരിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. നികുതിയിളവ് നൽകിയാൽ നിലവിലെ 36.2 ലക്ഷം കോടി ഡോളറിന്റെ കടത്തിൽ അഞ്ച് ലക്ഷം കോടി ഡോളർകൂടി വർധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.